പെരിയ ഇരട്ടക്കൊല: നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കും: കെ.സി. വേണുഗോപാല്‍
Sunday, January 5, 2025 2:01 AM IST
കല്യോട്ട് (കാഞ്ഞങ്ങാട്): കല്യോട്ട് കൃപേഷ് -ശരത്ലാല് കൊലപാതക കേസില്‍ 10 പ്രതികളെ സിബിഐ കോടതി വെറുതെവിട്ടതിനെതിരേ നിയമവിദഗ്ധരോടും കുടുംബാംഗങ്ങളോടും ആലോചിച്ചശേഷം മേല്‍ക്കോടതിയെ സമീപിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് എഐസിസി സംഘടനാ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
ടി.പി. ചന്ദ്രശേഖരന് കൊലപാതകത്തിലെ മുഖ്യപ്രതി പരോളിലിറങ്ങി കല്യോട്ടെ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ കാണാന്‍ പോയത് സിപിഎം ഉന്നത നേതാക്കളുടെ നിര്‍ദേശപ്രകാരമാണ്. കൊലയാളികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍, കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്, കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന് നായര്‍, സേവാദള്‍ സംസ്ഥാന ചെയര്മാന് രമേശന് കരുവാച്ചേരി എന്നിവര്‍ സംബന്ധിച്ചു.