കാറുകള്‍ കൂട്ടിയിടിച്ചതില്‍ തര്‍ക്കം; മര്‍ദനത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു
Monday, January 6, 2025 4:47 AM IST
കാഞ്ഞിരമറ്റം: കാറുകള്‍ കൂട്ടിയിടിച്ചതു സംബന്ധിച്ച തര്‍ക്കത്തിനിടെ മർദനമേറ്റയാള്‍ മരിച്ചു. കാഞ്ഞിരമറ്റം പുറത്തോട്ടുപറമ്പില് ഹനീഫ (56) ആണു മരിച്ചത്.
കഴിഞ്ഞ 31ന് രാത്രി കാഞ്ഞിരമറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഹനീഫയുടെ കാര്‍ ഇടിച്ച് അപകടമുണ്ടായി. ഇതേത്തുടര്‍ന്ന് ഹനീഫയുടെ കാര്‍ തടഞ്ഞ് എതിര് കാര്‍ ഡ്രൈവര്‍ വഴക്കുണ്ടാക്കിയതായും ഹനീഫയെ മര്‍ദിച്ചതായും പോലീസ് പറഞ്ഞു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹനീഫ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ 3.45 ഓടെയാണ് മരിച്ചത്. കബറടക്കം നടത്തി.
കാഞ്ഞിരമറ്റത്ത് സെക്കൻഡ് ഹാൻഡ് ഫര്‍ണീച്ചറുകള്‍ വില്‍ക്കുന്ന കട നടത്തുന്നയാളാണ് ഹനീഫ. ഭാര്യ ജമീല മക്കള്‍: ഇര്‍ഫാന, ഫര്‍ഹാന (ഇരുവരും വിദ്യാഥികള്‍). മുളന്തുരുത്തി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.