ഇ​​രി​​ട്ടി : ക​​ണ്ണൂ​​ർ ജി​​ല്ല​​യി​​ലെ അ​​യ്യ​​ൻ​​കു​​ന്ന് പ​​ഞ്ചാ​​യ​​ത്തി​​ലെ ഉ​​രു​​പ്പും​​കു​​റ്റി ഞെ​​ട്ടി​​ത്തോ​​ട് ന​​ട​​ന്ന മാ​​വോ​​യി​​സ്റ്റ് ത​​ണ്ട​​ർ​​ബോ​​ൾ​​ട്ട് വെ​​ടി​​വ​​യ്പി​​നെ​​ക്കു​​റി​​ച്ച് എ​​ൻ​​ഐ​​എ അ​​ന്വേ​​ഷ​​ണ തു​​ട​​ങ്ങി. എ​​ൻ​​ഐ​​എ ഡി​​വൈ​​എ​​സ്പി വി​​നോ​​ദി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള അ​​ന്വേ​​ഷ​​ണ​​സം​​ഘം പോ​​ലീ​​സ് പി​​ടി​​യി​​ലാ​​യ മാ​​വോ​​യി​​സ്റ്റു​​ക​​ളാ​​യ മൊ​​യ്‌​​തീ​​ൻ, സോ​​മ​​ൻ, മ​​നോ​​ജ് എ​​ന്നി​​വ​​രു​​മാ​​യി തെ​​ളി​​വെ​​ടു​​പ്പി​​നു ഉ​​രു​​പ്പും​​കു​​റ്റി ഞെ​​ട്ടി​​ത്തോ​​ടി​​ലെ​​ത്തി.

ശ​​നി​​യാ​​ഴ്ച വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ എ​​റ​​ണാ​​കു​​ള​​ത്തു​​നി​​ന്നു​​ള്ള എ​​ൻ​​ഐ​​എ സം​​ഘ​​മാ​​ണ് മാ​​വോ​​യി​​സ്റ്റു​​ക​​ളെ ഇ​​രി​​ട്ടി സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി​​ച്ച​​ത്. തു​​ട​​ർ​​ന്ന് ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ 9.30 ആ​​ണ് ക​​രി​​ക്കോ​​ട്ട​​ക്ക​​രി സ്റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ലെ ഉ​​രു​​പ്പും​​കു​​റ്റി ഞെ​​ട്ടി​​ത്തോ​​ട്ട് എ​​ത്തി​​ച്ച് തെ​​ളി​​വെ​​ടു​​ത്ത​​ത്. ത​​ണ്ട​​ർ ബോ​​ൾ​​ട്ടി​​ന്‍റെ അ​​തീ​​വ സു​​ര​​ക്ഷ​​യി​​ലാ​​ണ് മൂ​​ന്നു​​പേ​​രെ​​യും തെ​​ളി​​വെ​​ടു​​പ്പി​​ന് എ​​ത്തി​​ച്ച​​ത്.


അ​​ടി​​യ​​ന്ത​​ര വൈ​​ദ്യ​​സ​​ഹാ​​യ​​ത്തി​​ന് ആം​​ബു​​ല​​ൻ​​സ് സം​​വി​​ധാ​​നം ഉ​​ൾ​​പ്പെ​​ടെ സം​​ഘ​​ത്തെ അ​​നു​​ഗ​​മി​​ച്ചി​​രു​​ന്നു . ഉ​​ച്ച​​യോ​​ടെ തെ​​ളി​​വെ​​ടു​​പ്പ് പൂ​​ർ​​ത്തി​​യാ​​ക്കി സം​​ഘം മ​​ട​​ങ്ങി. ഉ​​രു​​പ്പും​​കു​​റ്റി ഞെ​​ട്ടി​​ത്തോ​​ട് കൂ​​ടാ​​തെ ത​​ല​​പ്പു​​ഴ, ച​​ന്ദ്രു​​വും ഉ​​ണ്ണി​​മ​​യാ​​യും പി​​ടി​​യി​​ലാ​​യ പെ​​രി​​യ തു​​ട​​ങ്ങി​​യ ര​​ണ്ടു വെ​​ടി​​വ​​യ്പ് കേ​​സു​​ക​​ൾ കൂ​​ടി എ​​ൻ​​ഐ​​എ ആ​​ണ് അ​​ന്വേ​​ഷി​​ക്കു​​ന്ന​​ത്.