കാറിനുള്ളിൽ ഡ്രൈവർ മരിച്ച നിലയിൽ
Monday, January 6, 2025 4:46 AM IST
മരട്: ഹോട്ടലിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ കുറുമശേരി വടശേരി കരുണാകരന്റെ മകൻ വി.കെ. ജോഷി (64) യെയാണ് മരിച്ച നിലയിൽ കണ്ടത്.
ട്രാവൽ ഏജൻസിയുടെ ടാക്സിയിൽ യാത്രക്കാരനുമായി ശനിയാഴ്ച വൈകിട്ട് കണ്ണാടിക്കാട് ജെവികെ പാർക്ക് ഹോട്ടലിലെത്തിയ ജോഷി കാറിനകത്താണ് ഉറങ്ങിയത്.
ഇന്നലെ എട്ടോടെ കാറിന്റെ തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന ട്രാവലറിന്റെ ഡ്രൈവറിന് സംശയം തോന്നി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. പിന്നീട് മരട് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഹേമ, മക്കൾ: മിഥുൻ, കിരണ്‍. മരുമക്കൾ: വിബിത, സ്വാതി.