കൊല്ലം ജി​ല്ല​യെ മാ​ലി​ന്യ​മു​ക്ത ജി​ല്ല​യാ​യി പ്ര​ഖ്യാ​പി​ക്കണമെന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്
Wednesday, July 17, 2024 6:44 AM IST
വിളക്കുപാറ: മാ​ലി​ന്യ പ്ലാ​ന്‍റുക​ൾ കൊല്ലം ​ജി​ല്ല​യി​ൽ ത​ന്നെ സ്ഥാ​പി​ക്കാ​ൻ വെ​മ്പ​ൽ കൊ​ള്ളു​ന്ന​വ​ർ ​തീ​രു​മാ​ന​ത്തി​ൽ നി​ന്ന് പി​ൻ​മാ​റ​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക​ട്ട​റി​ വി​ള​ക്കു​പാ​റ ദാ​നി​യേ​ൽ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള വ്യ​വ​സാ​യ​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​ട്ടും മാ​ലി​ന്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത ജി​ല്ല​യാ​ണ് കൊ​ല്ലം. ശു​ദ്ധ​ജ​ല വി​ത​ര​ണം ന​ട​ത്തു​ന്ന ശാ​സ്താം​കോ​ട്ട ത​ടാ​ക​വും ക​ല്ല​ട​യാ​റും ഇ​ത്തി​ക്ക​ര​യാ​റും മ​ല​നി​ര​ക​ളും ഫ​ല ഭൂ​യി​ഷ്ട​മാ​യ കൃ​ഷി​യി​ട​ങ്ങ​ളും കൃ​ഷി​യും കാ​ലി​വ​ള​ർ​ത്ത​ലും ഒ​ക്കെ​യാ​യി ജീ​വി​ക്കു​ന്ന ജ​ന​ത​ക്ക് ഉ​റ​ക്കം കെ​ടു​ത്തു​ന്ന തീ​രു​മാ​ണിത്.


അ​ഞ്ചു ജി​ല്ല​ക​ളി​ലെ മാ​ലി​ന്യ​മാ​ണ് ഇ​വി​ടെ സം​ഭ​രി​ച്ച് സം​സ്ക​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ങ്കി​ൽ അ​ത് ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ലി​ന്യ​മു​ള്ള ഏ​ത് ജി​ല്ല​യാ​ണോ ആ ​ജി​ല്ല​യി​ൽ സ്ഥാ​പി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കണം. മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വി​ൽ വ​ള​രെ പി​ന്നി​ൽ നി​ൽ​ക്കു​ന്ന ജി​ല്ല​യെ ഒ​ഴി​വാക്കുന്ന കാര്യത്തിൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും അ​നു​കൂ​ല നി​ല​പാ​ട് ഉ​ണ്ടാ​കു​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് പ്ര​തീ​ക്ഷി​യ്ക്കു​ന്നതായും വി​ള​ക്കു​പാ​റ ദാ​നി​യേ​ൽ പ്രസ്താവനയിൽ അറിയിച്ചു.