ബി​എം​ജി സ്കൂളി​ന്‍റെ പു​തി​യ ബ്ലോക്കി​ന് ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Sunday, August 25, 2024 6:35 AM IST
കു​ള​ത്തൂ​പ്പു​ഴ: ബി​എം​ജി ഹൈ​സ്കൂ​ളി​ന്‍റെ പു​തി​യ ബ്ലോ​ക്കി​ന് മ​ല​ങ്ക​ര സ​ഭാ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ ശി​ല ആ​ശീ​ർ​വ​ദി​ച്ചു ന​ൽ​കി. നാ​ടി​ന്‍റെ വ​ള​ർ​ച്ച​ക്ക് ബി​എം​ജി​എ​ച്ച്എ​സ് പ്ര​കാ​ശ സ്തം​ഭ​മാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ച​രി​വു​കാ​ലാ​യി​ൽ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കെ. ​ഷാ​ജു​മോ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​ജു ഷാ​ഹു​ൽ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി​സി​ലി ജോ​ബ്, സ​ന്തോ​ഷ്കു​മാ​ർ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​നു ജോ​ർ​ജ്, അം​ഗം നി​സാം , സി​സ്റ്റ​ർ ഐ​ശ്വ​ര്യ എ​സ്ഐ​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ച്ചു.