ചെ​ങ്ങ​മ​നാ​ട് ഫാ​ക്ട​റി തൊ​ഴി​ലി​ടം ഇ​നി സം​ഗീ​ത സാ​ന്ദ്ര​ം
Sunday, August 25, 2024 6:35 AM IST
കൊ​ല്ലം: കാ​ഷ്യൂ കോ​ർ​പ്പ​റേ​ഷ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​നി പാ​ട്ട് കേ​ട്ട് പ​ണി​യെ​ടു​ക്കാം. കോ​ർ​പ്പ​റേ​ഷ​ന്‍റെ ചെ​ങ്ങ​മ​നാ​ട് ഫാ​ക്ട​റി തൊ​ഴി​ലി​ടം ഇ​നി സം​ഗീ​ത സാ​ന്ദ്ര​മാ​കും.

കോ​ർ​പ്പ​റേ​ഷ​ന്‍റെ ചെ​ങ്ങ​മ​നാ​ട് ഫാ​ക്ട​റി​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ഫ​ണ്ട് സ്വ​രൂ​പി​ച്ച് ഷെ​ല്ലിം​ഗ്, പീ​ലിം​ഗ്, ഗ്രേ​ഡിം​ഗ് സെ​ക്ഷ​നു​ക​ളി​ൽ എ​ഫ്എം റേ​ഡി​യോ സ്ഥാ​പി​ച്ച​ത്. ലൗ​ഡ് സ്പീ​ക്ക​റു​ക​ളും ഘ​ടി​പ്പി​ച്ചു.

ജോ​ലി​ചെ​യ്യു​ന്ന​തി​നോ​ടൊ​പ്പം പാ​ട്ട് കേ​ൾ​ക്കാ​നും വാ​ർ​ത്ത​ക​ൾ അ​റി​യാ​നു​മു​ള്ള സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യ​ത്. കാ​ഷ്യു കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ്. ജ​യ​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.


കോ​ർ​പ​റേ​ഷ​ന്‍റെ മ​റ്റ് ഫാ​ക്ട​റി​ക​ളി​ലും ഈ ​മാ​തൃ​ക തു​ട​രു​മെ​ന്ന് ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ മു​കേ​ഷ്, പി. ​രാ​ജ​ൻ, ര​വി​ച​ന്ദ്ര ബാ​ബു, സ​രോ​ജി​നി, ഇ​ന്ദു , ഫാ​ക്ട​റി മാ​നേ​ജ​ർ ഷൈ​ൻ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.