ല​ക്ഷ്യ​ങ്ങ​ള്‍ നേടാന്‌ വി​ദ്യാ​ര്‍​ഥി​കൾ പ്ര​യ​ത്‌​നി​ക്ക​ണം: ക​ള​ക്ട​ര്‍
Sunday, August 25, 2024 6:38 AM IST
കൊ​ല്ലം: വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​ലി​യ ല​ക്ഷ്യ​ങ്ങ​ള്‍ സ്വ​പ്നം കാ​ണ​ണ​മെ​ന്നും ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചേ​രാ​ന്‍ പ്ര​യ​ത്നി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വീ​ദാ​സ്.

മോ​ഡ​ല്‍ റ​സി​ഡ​ൻ​ഷ്യ​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പും കേ​ര​ള യൂ​ത്ത് ലീ​ഡ​ര്‍​ഷി​പ്പ് അ​ക്കാ​ദ​മി​യും സാ​മൂ​ഹി​ക സ​ന്ന​ദ്ധ സേ​ന​യും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന പ്രോ​ജ​ക്ട് ത്രൈ​വ് പ​ദ്ധ​തി​യു​ടെ ജി​ല്ല​യി​ലെ വോ​ള​ന്‍റി​യ​ര്‍​മാ​ര്‍​ക്കു​ള്ള ക​പ്പാ​സി​റ്റി ബി​ല്‍​ഡിം​ഗ് ശി​ല്പ​ശാ​ല കൊ​ട്ടാ​ര​ക്ക​ര കി​ല -സി​എ​ച്ച്ആ​ര്‍​ഡി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


കി​ല -സി​എ​ച്ച്ആ​ര്‍​ഡി ഡ​യ​റ​ക്ട​ര്‍ വി. ​സു​ദേ​ഷ​ന്‍ അ​ധ്യ​ക്ഷ​നാ​യി. അ​സി​സ്റ്റ​ന്‍റ് ട്രൈ​ബ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ അ​രു​ണ്‍​കു​മാ​ര്‍, എം​ആ​ര്‍​എ​സ് കു​ള​ത്തു​ഴ പ്ര​ധാ​ന അ​ധ്യാ​പി​ക പി. ​ഗി​രി​ജ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.