ച​ന്ദ്ര​യാ​ൻ വി​ജ​യ​ സ്മ​ര​ണ​യി​ൽ കു​രു​ന്നു​ക​ൾ
Sunday, August 25, 2024 6:38 AM IST
കൊ​ല്ലം: ദേ​ശീ​യ ബ​ഹി​രാ​കാ​ശ ദി​ന​ത്തി​ൽ ച​ന്ദ്ര​യാ​ൻ മൂ​ന്നി​ന്‍റെ ക​ട്ടൗ​ട്ട് നി​ർ​മി​ച്ച് അ​മൃ​തു​കു​ളം മു​ണ്ട​യ്ക്ക​ൽ ഈ​സ്റ്റ് ഗ​വ.​എ​ൽ​പി സ്കൂ​ളി​ലെ കു​രു​ന്നു​ക​ൾ.

ച​ന്ദ്ര​യാ​ൻ 3 ദൗ​ത്യ​വി​ജ​യ​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ, വി​ക്ഷേ​പ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച എ​ൽ​വി​എം 3-എം4 ​റോ​ക്ക​റ്റ്, സം​യോ​ജി​ത മൊ​ഡ്യൂ​ൾ, വി​ക്രം ലാ​ൻ​ഡ​ർ, പ്ര​ഗ്യാ​ൻ റോ​വ​ർ എ​ന്നി​വ​യു​ടെ ക​ട്ടൗ​ട്ടു​ക​ളാ​ണ് അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും ചേ​ർ​ന്ന് നി​ർ​മി​ച്ച​ത്.


ക​ട്ടൗ​ട്ടു​ക​ളു​ടെ പ്ര​ദ​ർ​ശ​നം പ്ര​ധാ​ന അ​ധ്യാ​പി​ക കെ. ​നാ​ജി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ ഡി. ​ഡി​ക്‌​സ​ൺ, എ​സ്. സു​മി​ന, ഗ്രേ​സ് മൈ​ക്കി​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.