ച​ണ്ഡാ​ല ഭി​ക്ഷു​കി നൃത്താവിഷ്കാരവുമായി കു​റു​മ്പ​ക​ര സ്കൂൾ വിദ്യാർഥികൾ
Monday, July 15, 2024 6:44 AM IST
പു​ന​ലൂ​ർ: ഒ​മ്പ​താം ക്ലാ​സി​ലെ മ​ല​യാ​ളം പാ​ഠാ​വ​ലി​യി​ലെ കു​മാ​ര​നാ​ശാ​ന്‍റെ ച​ണ്ഡാ​ല ഭി​ക്ഷു​കി​യി​ലെ ഭാ​ഗ​മാ​യ സു​കൃ​ത​ഹാ​ര​ങ്ങ​ൾ എ​ന്ന പാ​ഠ​ത്തി​ന്‍റെ നൃ​ത്താ​വി​ഷ്കാ​ര​ത്തി​ലൂ​ടെ പ​ത്ത​നാ​പു​രം കു​റു​മ്പ​ക​ര സി​എ​എം​എ​ച്ച്എ​സി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ ശ്ര​ദ്ധേ​യ​രാ​കു​ന്നു.
വാ​യ​നാ ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നൃ​ത്താ​വി​ഷ്കാ​രം വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടേ​യും മു​മ്പി​ൽ അ​ര​ങ്ങേ​റി.

ശ്രീ​ബു​ദ്ധ​ന്‍റെ ദി​വ്യാ​വ​താ​ര ക​ഥ​ക​ളി​ൽ ഒ​ന്നാ​യ മാ​തം​ഗി​യെ​ന്ന ച​ണ്ഡാ​ല യു​വ​തി​യെ ബു​ദ്ധ ഭി​ക്ഷു​ണി​യാ​ക്കു​ന്ന​താ​ണ് പ്ര​മേ​യം.ശ്രീ​ബു​ദ്ധ​ന്‍റെ ശി​ഷ്യ​രി​ൽ പ്ര​ധാ​നി​യാ​യ ആ​ന​ന്ദ​ഭി​ക്ഷു ച​ണ്ഡാ​ല യു​വ​തി​യോ​ട് ദാ​ഹ​ജ​ലം ചോ​ദി​ക്കു​ന്നു. താ​ൻ ച​ണ്ഡാ​ള സ​മു​ദാ​യ​ക്കാ​രി​യാ​ണെ​ന്ന വി​വ​രം പ​റ​യു​ന്ന മാ​തം​ഗി തു​ട​ർ​ന്ന് ആ​ർ​ദ്ര ചി​ത്ത​യാ​യി ഭി​ക്ഷു​വി​ന് ജ​ലം ന​ൽ​കു​ന്ന​താ​ണ് പാ​ഠ സ​ന്ദ​ർ​ഭം.


ക​ഴി​ഞ്ഞ ദി​വ​സം കൊ​ട്ടാ​ര​ക്ക​ര മൈ​ലം എം​ജി​എം സ്കൂ​ളി​ൽ ന​ട​ന്ന സോ​ൾ ആ​ർ​ട്ട് കൊ​ല്ലം ജി​ല്ലാ ഫെ​സ്റ്റി​ലും ഈ ​നൃ​ത്താ​വി​ഷ്കാ​രം അ​വ​ത​രി​പ്പി​ച്ചു ശ്ര​ദ്ധ നേ​ടി. പാ​ഠ​ഭാ​ഗം ആ​ഴ​ത്തി​ൽ മ​റ്റു​ള്ള​വ​രി​ലേ​ക്ക് എ​ത്തി​ക്കാ​നും ആ​ശാ​ൻ കൃ​തി​ക​ളു​ടെ സ​മ​കാ​ലി​ക പ്ര​സ​ക്തി എ​ടു​ത്തു പ​റ​യാ​നും നൃ​ത്താ​വി​ഷ്കാ​ര​ത്തി​നാ​യി.

സി​എ​എം​എ​ച്ച്എ​സി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ എ. ​നി​ര​ഞ്ജ​ൻ, കെ.​ആ​ർ. കൃ​ഷ്ണ ന​ന്ദ, എ​സ്. രേ​വ​തി, ന​യ​ന ബി​നു, എ. ​അ​നു​ശ്രീ, ദി​യ സാ​ബു, പാ​ർ​വ​തി സ​തീ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് നൃ​ത്താ​വി​ഷ്ക്കാ​ര​ത്തി​ൽ വേ​ഷ​മി​ട്ട​ത്. വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി സ്കൂ​ൾ ത​ല കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജോ​സ് ത​ങ്ക​ച്ച​ൻ, സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക ജാ​ന​റ്റ് ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.