ജനക്ഷേമ പദ്ധതികൾ നടപ്പാക്കണം : പി.എസ്. സുപാൽ എംഎൽഎ
Sunday, July 14, 2024 3:32 AM IST
പു​ന​ലൂ​ർ : പൊ​തു പ്ര​വ​ര്‍​ത്ത​ക​രു​ടെ ഇ​ച്ഛാ​ശ​ക്തി​യും ദീ​ര്‍​ഘ​വീ​ക്ഷ​ണ​വും ക​ഠി​നാ​ധ്വാ​ന​വും കൂ​ടി​ച്ചേ​രു​മ്പോ​ഴാ​ണ് ക​ല​ങ്ങും​മു​ക​ൾ മോ​ഡ​ൽ ഇ​ന്‍​ഷ്വ​റ​ന്‍​സ് പോ​ലു​ള്ള ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ ഉ​ട​ലെ​ടു​ക്കു​ന്ന​തെ​ന്ന് പി​.എ​സ്. സു​പാ​ല്‍ എം​എ​ല്‍എ.

രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ സ​മ്പൂ​ർ​ണ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ പ​ദ​വി നേ​ടി​യ പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ക​ല​ങ്ങും​മു​ക​ൾ വാ​ർ​ഡ് ര​ണ്ടാം വ​ർ​ഷ​വും ഒ​രു​ക്കു​ന്ന ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യു​ടെ തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അദ്ദഹം.

ത​ന്‍റെ ചു​റ്റു​പാ​ടു​ക​ളി​ല്‍ നി​ന്നും അ​നു​ഭ​വ​ങ്ങ​ളി​ല്‍ നി​ന്നും പാ​ഠം ഉ​ള്‍​ക്കൊ​ണ്ട് വേ​റി​ട്ട ശൈ​ലി​യി​ല്‍ നാ​ടി​നെ സു​ര​ക്ഷാ വ​ല​യ​ത്തി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​നാ​ലാ​ണ് ദേ​ശീ​യ ശ്ര​ദ്ധ​യി​ല്‍ എ​ത്തി​യ​തെന്നും ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് മ​റ്റ​നേ​കം വാ​ർ​ഡു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും സ​മ്പൂ​ർ​ണ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​യ​തെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ര​ഞ്ജി​ത് രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പ​നി​യാ​ണ് പ്ര​തി​വ​ർ​ഷ പ്രീ​മി​യം സ്വീ​ക​രി​ച്ച് പ​രി​ര​ക്ഷ ഒ​രു​ക്കു​ന്ന​ത്.


അ​പ​ക​ട​ത്തി​ല്‍ മ​രിച്ചവരുടെ ആ​ശ്രി​ത​ര്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ​യും വൈ​ക​ല്യം സം​ഭ​വി​ക്കു​ന്ന​വ​ര്‍​ക്കു വൈ​ക​ല്യ​ത്തി​ന്‍റെ വ്യാ​പ്തി​ക്ക് അ​നു​സ​രി​ച്ചു പ​ര​മാ​വ​ധി ഒ​രു ല​ക്ഷം രൂ​പ​യും ല​ഭി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

ഈ ​പ​ദ്ധ​തി​യാ​ണ് വീ​ണ്ടും പ്രീ​മി​യം തു​ക അ​ട​ച്ച് അ​ടു​ത്ത വ​ര്‍​ഷ​ത്തേ​ക്ക് തു​ട​രു​ന്ന​ത് .
പ്രീ​മി​യം തു​ക​യു​ടെ പ​കു​തി കൗ​ണ്‍​സി​ല​ര്‍ ത​ന്‍റെ ഓ​ണ​റേ​റി​യം തു​ക​യി​ല്‍ നി​ന്നും അ​ട​യ്ക്കു​മ്പോ​ള്‍ ബാ​ക്കി പു​ന​ലൂ​രി​ലെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ വി​ജ​യ​കൃ​ഷ്ണ ജ്വ​ല്ല​റി​യാ​ണ് അ​ട​ച്ച​ത്.

ക​ര​വാ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് യോ​ഹ​ന്നാ​ന്‍ കു​ട്ടി, പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭാ മു​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി.പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റും യുഡിഎ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി ലീ​ഡ​റു​മാ​യ ജി.​ ജ​യ​പ്ര​കാ​ശ് മു​ൻ ചെ​യ​ർ പേ​ഴ്സ​ൺ ബീ​നാ ശാ​മു​വേ​ല്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എ​സ്.​ പൊ​ടി​യ​ന്‍ പി​ള്ള, കെ.​ ബി​ജു, എം.​പി റ​ഷീ​ദ് കു​ട്ടി, ഷ​ഫീ​ല ഷാ​ജ​ഹാ​ന്‍, റം​ല​ത്ത് സ​ഫീ​ര്‍, കെ .എ​ന്‍. ബി​പി​ന്‍ കു​മാ​ര്‍, ജ്യോ​തി സ​ന്തോ​ഷ്, എ​സ്. സ​ജി​ത്, മി​ഥു​ന്‍ ജോ​സ​ഫ്, വി​ജ​യ​കൃ​ഷ്ണ ജ്വ​ല്ല​റി പ്ര​തി​നി​ധി​ക​ള്‍, ഇ​ന്‍​ഷ്വ​റ​ന്‍​സ് പ്ര​തി​നി​ധി​ക​ള്‍, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.