പൊ​ലി​ക്കോട് ​പു​സ്ത​ക​പ്പു​ര സാം​സ്കാ​രി​ക സ​ദ​സ് ന​ട​ത്തി
Sunday, July 14, 2024 3:32 AM IST
ആ​യൂർ : പൊ​ലി​ക്കോ​ട് പു​സ്ത​ക​പ്പു​ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ സാം​സ്കാ​രി​ക സ​ദ​സും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും റി​ട്ട. ഡെ​പ്യൂ​ട്ടി ക​ള​ക്ട​റും എ​ഴു​ത്തു​കാ​ര​നു​മാ​യ ബി. ​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ കെ.​ഒ. രാ​ജു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​സ്ത​ക​പ്പു​ര ചീ​ഫ് ഓ​ർ​ഗ​നൈ​സ​ർ കെ. ​രാ​ജ​ൻ, ഉ​മ്മ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ജി. ​മു​ര​ളി, കു​ട​വ​ട്ടൂ​ർ ബി. ​മോ​ഹ​ൻ​ലാ​ൽ, ഡോ.​പ്ര​ദീ​പ് കു​മാ​ർ, അ​നീ​ഷ് കൃ​ഷ്ണ​ൻ, യു. ​ആ​തി​ര, പി.​ജി. അ​ർ​ജു​ൻ, വി.​എ​സ്. അ​ഞ്ചു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


പു​രാ​ണ പാ​രാ​യ​ണത്തിൽ അ​ര​നൂ​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യ പൊ​ലി​ക്കോ​ട് രാ​ധാ​കൃ​ഷ്ണ​പി​ള്ള, ചി​ത്ര​കാ​രി വൈ​ദേ​ഹി രാ​ധാ​മാ​ധ​വ് എ​ന്നി​വ​ർ​ക്ക് പ്ര​തി​ഭാ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. പി​റ​വി കൈ​യെ​ഴു​ത്ത് മാ​സി​യു​ടെ പ്ര​കാ​ശ​ന​വും ന​ട​ന്നു.