ബിജെപി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു
Tuesday, January 28, 2025 6:46 AM IST
തൃശൂർ: സംസ്ഥാനത്ത് ബിജെപിയുടെ ജില്ലാതലംവരെയുള്ള സംഘടനാ തെരഞ്ഞെടുപ്പുപ്രക്രിയ പൂർത്തിയായെന്നു സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അറിയിച്ചു.
പുതിയ സംഘടനാസംവിധാനമനുസരിച്ചു രൂപീകരിച്ച ആകെയുള്ള 30 ജില്ലകളിൽ 27 ജില്ലാ പ്രസിഡന്റുമാരെയാണു പ്രഖ്യാപിച്ചത്. ഇതിൽ നാലു വനിതകളും ക്രൈസ്തവ വിഭാഗങ്ങളിൽ ഉൾപ്പെട്ട മൂന്നുപേരും രണ്ടുപേർ എസ്സി, എസ്ടി വിഭാഗങ്ങളിൽ ഉൾപ്പെട്ടവരുമാണ്.
കേരളത്തിലെ 25,400 ബൂത്തുകളിൽ 18,000 ബൂത്തുകളിലും കമ്മിറ്റി രൂപീകരിച്ചു. മലപ്പുറത്ത് 60 ശതമാനം ബൂത്തുകളിലും കാസർഗോഡ് പത്തു ശതമാനം ബൂത്തുകളിലും കണ്ണൂരിൽ 30 ശതമാനം ബൂത്തുകളിലും ബിജെപിക്കു നാമമാത്ര അംഗങ്ങളാണുള്ളത്.