കോ​ട്ട​യം: ഓ​സ്‌​ട്രേ​ലി​യ​യി​ലെ നേ​ര്‍ത്തേ​ണ്‍ ടെ​റി​ട്ട​റി​യി​ലെ മ​ന്ത്രി ജി​ന്‍സ​ണ്‍ ആ​ന്‍റോ ചാ​ള്‍സ് ദീ​പി​ക സ​ന്ദ​ര്‍ശി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ദീ​പി​ക കോ​ട്ട​യം കേ​ന്ദ്ര ഓ​ഫീ​സി​ലെ​ത്തി​യ ജി​ന്‍സ​ണ്‍ ആ​ന്‍റോ​യെ ചീ​ഫ് എ​ഡി​റ്റ​ര്‍ റ​വ. ഡോ. ​ജോ​ര്‍ജ് കു​ടി​ലി​ലി​ന്‍റെ​യും രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ മോ​ണ്‍. മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ടി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു.

ജി​ന്‍സ​ണ്‍ ആ​ന്‍റോ​യു​ടെ പി​താ​വ് ചാ​ള്‍സ് ആ​ന്‍റ​ണി, സ​ഹോ​ദ​ര​ന്‍ ഡോ. ​ജി​യോ ടോം ​ചാ​ള്‍സ്, ആ​ന്‍റോ​ച്ച​ന്‍ ജ​യിം​സ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.


ഓ​സ്ട്രേ​ലി​യ​യി​ലെ നേ​ര്‍ത്തേ ണ്‍ ടെ​റി​ട്ട​റി​യി​ലെ സാ​ന്‍ഡേ​ഴ്‌​സ​ണ്‍ മ​ണ്ഡ​ല​ത്തി​ല്‍നി​ന്ന് ക​ണ്‍ട്രി ലി​ബ​റ​ല്‍ പാ​ര്‍ട്ടി പ്ര​തി​നി​ധി​യാ​യി ജ​യി​ച്ച ജി​ന്‍സ​ണ്‍ കാ​യി​കം, യു​വ​ജ​ന​ക്ഷേ​മം, മു​തി​ര്‍ന്ന പൗ​ര​ന്‍മാ​രു​ടെ​യും ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രു​ടെ​യും ക്ഷേ​മം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

പാ​ലാ മൂ​ന്നി​ല​വ് പു​ന്ന​ത്താ​നി​യി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ സ​ഹോ​ദ​ര പു​ത്ര​നാ​ണ്.