ഉയര്‍ന്ന പിഎഫ് പെന്ഷന് വെട്ടിക്കുറയ്ക്കരുതെന്ന് ഹൈക്കോടതി
Wednesday, January 29, 2025 1:53 AM IST
കൊച്ചി: പ്രോ റാറ്റ മാനദണ്ഡത്തിന്റെ പേരില്‍, നല്കുന്ന ഉയര്‍ന്ന പിഎഫ് പെന്ഷന് വെട്ടിക്കുറയ്ക്കരുതെന്ന് ഹൈക്കോടതി.
ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍നിന്നു വിരമിച്ച 40 പേര് നല്കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് മുരളി പുരുഷോത്തമന് ഉയര്‍ന്ന പെന്ഷന് വെട്ടിക്കുറയ്ക്കാനുള്ള നീക്കം രണ്ടുമാസത്തേക്ക് തടഞ്ഞു. ഹര്‍ജി മാര്‍ച്ച് 27ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി.
ഇപിഎഫ് വകുപ്പിന്റെ 2024 ഫെബ്രുവരിയിലെ പ്രോ റാറ്റാ ഉത്തരവും കഴിഞ്ഞ 18ന് ഇറക്കിയ വിശദീകരണ ഉത്തരവും ചോദ്യം ചെയ്താണു ഹര്‍ജി നല്‍കിയത്.
2014 സെപ്റ്റംബര്‍ ഒന്നിനുശേഷം വിരമിച്ച ഹര്‍ജിക്കാര്‍ക്ക് അന്നത്തെ ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്ഷന് കിട്ടിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ പ്രോ റാറ്റ പ്രകാരം പെന്ഷന് കുറയാന്‍ ഇടയാക്കുന്ന നോട്ടീസ് ലഭിച്ചതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.