കൊ​​​​ച്ചി: എ​​​​ഡി​​​​എം ന​​​​വീ​​​​ന്‍ ബാ​​​​ബു​​​​വി​​​​ന്‍റെ മ​​​​ര​​​​ണ​​​​ത്തി​​​​ല്‍ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഭാ​​​​ര്യ മ​​​​ഞ്ജു​​​​ഷ ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ല്‍ അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​കി.

അ​​​​ന്വേ​​​​ഷ​​​​ണാ​​​​വ​​​​ശ്യം ത​​​​ള്ളി​​​​യ സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് വി​​​​ധി​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​കി​​​​യ​​​​ത്. ന​​​​വീ​​​​ന്‍ ബാ​​​​ബു​​​​വി​​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി കെ​​​​ട്ടി​​​​ത്തൂ​​​​ക്കി​​​​യ​​​​താ​​​​കാ​​​​മെ​​​​ന്ന് ബ​​​​ല​​​​മാ​​​​യ സം​​​​ശ​​​​യ​​​​ങ്ങ​​​​ളു​​​​ന്ന​​​​യി​​​​ക്കു​​​​ന്ന അ​​​​പ്പീ​​​​ല്‍ ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് അ​​​​ടു​​​​ത്ത​​​​ദി​​​​വ​​​​സം പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

പ്ര​​​​തി​​​​യാ​​​​യ പി.​​​​പി. ദി​​​​വ്യ​​​​ക്ക് ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​​​ത്തു​​​​ള്ള സ്വാ​​​​ധീ​​​​ന​​​​മ​​​​ട​​​​ക്കം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് കേ​​​​സ് സി​​​​ബി​​​​ഐ​​​ക്കു ​കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്നാ​​​​ണ് ആ​​​​വ​​​​ശ്യം. സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വ് വ​​​​സ്തു​​​​ത​​​​ക​​​​ള്‍ ശ​​​​രി​​​​യാ​​​​യി വി​​​​ശ​​​​ക​​​​ല​​​​നം ചെ​​​​യ്യാ​​​​തെ​​​​യാ​​​​ണെ​​​​ന്നും ഹ​​​​ര്‍​ജി​​​​യി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു. ന​​​​വീ​​​​ന്‍റെ അ​​​​ടി​​​​വ​​​​സ്ത്ര​​​​ത്തി​​​​ല്‍ ക​​​​ണ്ട ര​​​​ക്ത​​​​ക്ക​​​​റ​​​​യു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ല​​​​ട​​​​ക്കം ശാ​​​​സ്ത്രീ​​​​യ വി​​​​ശ​​​​ക​​​​ല​​​​ന​​​​ങ്ങ​​​​ളോ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളോ ന​​​​ട​​​​ന്നി​​​​ട്ടി​​​​ല്ല.

ഇ​​​​ന്‍​ക്വ​​​​സ്റ്റ്, പോ​​​​സ്റ്റ്‌​​​​മോ​​​​ര്‍​ട്ടം റി​​​​പ്പോ​​​​ര്‍​ട്ടു​​​​ക​​​​ളി​​​​ല്‍ പോ​​​​രാ​​​​യ്മ​​​​ക​​​​ളു​​​​ണ്ട്. സ​​​​ര്‍​ക്കാ​​​​രി​​​​ലും സി​​​​പി​​​​എ​​​​മ്മി​​​​ലും ഉ​​​​ന്ന​​​​ത ബ​​​​ന്ധ​​​​ങ്ങ​​​​ളു​​​​ള്ള പ്ര​​​​തി അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തെ സ്വാ​​​​ധീ​​​​നി​​​​ക്കാ​​​​നും തെ​​​​ളി​​​​വു​​​​ക​​​​ള്‍ ന​​​​ശി​​​​പ്പി​​​​ക്കാ​​​​നു​​​​മു​​​​ള്ള സാ​​​​ധ്യ​​​​ത സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്തി​​​​ല്ലെ​​​​ന്നും ഹ​​​​ര്‍​ജി​​​​ക്കാ​​​​രി പ​​​​റ​​​​യു​​​​ന്നു.

ന​​​​വീ​​​​ന്‍റെ ശ​​​​രീ​​​​രം തൂ​​​​ങ്ങി​​​​നി​​​​ന്ന​​​​തി​​​​ലും അ​​​​ധി​​​​കം സ​​​​മ​​​​യം ത​​​​റ​​​​യി​​​​ല്‍ കി​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ടാ​​​​കാ​​​​മെ​​​​ന്നാ​​​​ണ് ഹൃ​​​​ദ​​​​യം നി​​​​ല​​​​ച്ച​​​​ശേ​​​​ഷ​​​​മു​​​​ള്ള ര​​​​ക്ത​​​​മൊ​​​​ഴു​​​​ക്കി​​​​ന്‍റെ ഗ​​​​തി സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​ശേ​​​​ഷം തൂ​​​​ക്കി​​​​യ​​​​താ​​​​കാ​​​​മെ​​​​ന്ന സം​​​​ശ​​​​യം ബ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​ണി​​​​ത്. വാ​​​​യി​​​​ല്‍നി​​​​ന്ന് ഉ​​​​മി​​​​നീ​​​​ര്‍ ഒ​​​​ഴു​​​​കി​​​​യി​​​​ട്ടി​​​​ല്ല. മ​​​​ര​​​​ണം നേ​​​​ര​​​​ത്തേ ന​​​​ട​​​​ന്നു​​​​വെ​​​​ന്ന സൂ​​​​ച​​​​ന​​​​യാ​​​​ണി​​​​ത്. നാ​​​​ക്ക് ക​​​​ടി​​​​ച്ച നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. ശ്വാ​​​​സം മു​​​​ട്ടി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കാ​​​​വു​​​​ന്ന തെ​​​​ളി​​​​വാ​​​​ണി​​​​ത്.


അ​​​​ടി​​​​വ​​​​സ്ത്ര​​​​ത്തി​​​​ലെ ര​​​​ക്ത​​​​ക്ക​​​​റ​​​​യ്ക്ക് പോ​​​​സ്റ്റ്​​​​മോ​​​​ര്‍​ട്ടം റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ ഉ​​​​ത്ത​​​​ര​​​​മി​​​​ല്ല. മൂ​​​​ത്രാ​​​​ശ​​​​യ​​​​ക്ക​​​​ല്ലാ​​​​കാം കാ​​​​ര​​​​ണ​​​​മെ​​​​ന്നു ഡോ​​​​ക്ട​​​​ര്‍ പി​​​​ന്നീ​​​​ട് ന​​​​ല്‍​കി​​​​യ മൊ​​​​ഴി​​​​യാ​​​​ണ് കോ​​​​ട​​​​തി ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത​​​​ത്.

സാ​​​​മ്പ​​​​ത്തി​​​​ക ഇ​​​​ട​​​​പാ​​​​ട് ന​​​​ട​​​​ന്നു​​​​വെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന കേ​​​​സി​​​​ല്‍ പ്ര​​​​തി​​​​യും ക​​​​ണ്ണൂ​​​​ര്‍ ക​​​​ള​​​​ക്‌ടറും സാ​​​​ക്ഷി പ്ര​​​​ശാ​​​​ന്ത​​​​നും ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്തി​​​​യെ​​​​ന്ന പ​​​​രാ​​​​തി അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ന്‍ പ്ര​​​​ത്യേ​​​​ക പോ​​​​ലീ​​​​സ് സം​​​​ഘം ത​​​​യാ​​​​റാ​​​​യി​​​​ല്ല. യാ​​​​ത്ര​​​​യ​​​​യ​​​​പ്പ് യോ​​​​ഗ​​​​ത്തി​​​​ല്‍ അ​​​​ധി​​​​ക്ഷേ​​​​പം നേ​​​​രി​​​​ട്ട ന​​​​വീ​​​​ന്‍ ബാ​​​​ബു​​​​വി​​​​നെ പി​​​​ന്നീ​​​​ട് ആ​​​​രെ​​​​ല്ലാം ക​​​​ണ്ടു​​​​വെ​​​​ന്ന​​​​ത് പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷി​​​​ച്ചി​​​​ട്ടി​​​​ല്ല.

ക​​​​ള​​​​ക്ട​​​​റു​​​​ടെ കോ​​​​ള്‍ ഡാ​​​​റ്റ​​​​യും ഓ​​​​ഫീ​​​​സി​​​​നു മു​​​​ന്നി​​​​ലെ സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ളും പ​​​​രി​​​​ശോ​​​​ധി​​​​ച്ചി​​​​ല്ല. ആ​​​​ന്ത​​​​രാവയവ, ര​​​​ക്ത​​​​സാ​​​​മ്പി​​​​ളു​​​​ക​​​​ള്‍ ശേ​​​​ഖ​​​​രി​​​​ച്ചു സൂ​​​​ക്ഷി​​​​ച്ചി​​​​ല്ല. വി​​​​ഷ​​​​മോ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നോ ഉ​​​​ള്ളി​​​​ല്‍​ച്ചെ​​​​ന്നി​​​​രു​​​​ന്നോ എ​​​​ന്ന​​​​റി​​​​യാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത ഇ​​​​ല്ലാ​​​​താ​​​​യി.

മ​​​​ര​​​​ണം സംഭവിച്ച മു​​​​റി​​​​യു​​​​ടെ​​​​യും തൂ​​​​ങ്ങി​​​​യ കൊ​​​ളു​​​​ത്തി​​​​ന്‍റെ​​​​യും കൃ​​​​ത്യ​​​​മാ​​​​യ ഉ​​​​യ​​​​രം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ല്ല. ഇ​​​​ന്‍​ക്വ​​​​സ്റ്റ് തി​​​​ടു​​​​ക്ക​​​​ത്തി​​​​ലാ​​​​ണ് പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ​​​​തെ​​​​ന്നു​​​​ം മ​​​​ഞ്ജു​​​​ഷ​​​​ഹർജിയിൽ ആരോപിക്കുന്നു.