പാ​​​​ല​​​​ക്കാ​​​​ട്: നെ​​​​ന്മാ​​​​റ ഇ​​​​ര​​​​ട്ട​​​​ക്കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​ന് ഇ​​​​ട​​​​യാ​​​​ക്കി​​​​യ​​​​ത് പോ​​​​ലീ​​​​സി​​​​ന്‍റെ വ​​​​ൻ​​​​വീ​​​​ഴ്ച. ജാ​​​​മ്യ​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യ പ്ര​​​​തി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​നു​​​​ബ​​​​ന്ധ​​​​ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ നെ​​​​ന്മാ​​​​റ എ​​​​സ്എ​​​​ച്ച്ഒ എം. ​​​​മ​​​​ഹേ​​​​ന്ദ്ര​​​​സിം​​​​ഹ​​​​നു പി​​​​ഴ​​​​വു​​​​ സം​​​​ഭ​​​​വി​​​​ച്ചതായി ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി അ​​​​ജി​​​​ത് കു​​​​മാ​​​​ർ റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ൽ​​​​കി. ഉ​​​​ത്ത​​​​ര​​​​മേ​​​​ഖ​​​​ലാ ഐ​​​​ജി​​​​ക്കു ന​​​​ല്‍​കി​​​​യ റി​​​​പ്പോ​​​​ര്‍​ട്ടി​​​​ലാ​​​​ണ് എ​​​​സ്എ​​​​ച്ച്ഒ​​​​യു​​​​ടെ പി​​​​ഴ​​​​വു​​​​ക​​​​ള്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ക്കേ​​​​സി​​​​ല്‍ ജാ​​​​മ്യ​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യ പ്ര​​​​തി ചെ​​​​ന്താ​​​​മ​​​​ര ജാ​​​​മ്യ​​​​വ്യ​​​​വ​​​​സ്ഥ ലം​​​​ഘി​​​​ച്ച​​​​ത​​​​റി​​​​ഞ്ഞി​​​​ട്ടും എ​​​​സ്എ​​​​ച്ച്ഒ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചി​​​​ല്ലെ​​​​ന്ന​​​​താ​​​​ണ് പ്ര​​​​ധാ​​​​ന പി​​​​ഴ​​​​വാ​​​​യി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്ന​​​​ത്. പ്ര​​​​തി നെ​​​​ന്മാ​​​​റ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്ക​​​​രു​​​​തെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ജാ​​​​മ്യ​​​​വ്യ​​​​വ​​​​സ്ഥ. പ്ര​​​​വേ​​​​ശ​​​​ന​​​​വി​​​​ല​​​​ക്കു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ട്ടും ഇ​​​​തു​​​​ ലം​​​​ഘി​​​​ച്ച് ഒ​​​​രു മാ​​​​സം പ്ര​​​​തി നെ​​​​ന്മാ​​​​റ​​​​യി​​​​ല്‍ താ​​​​മ​​​​സി​​​​ച്ചു​​​​വെ​​​​ന്ന് എ​​​​സ്പി​​​​യു​​​​ടെ റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​യാ​​​​ണ് ചെ​​​​ന്താ​​​​മ​​​​ര​​​​യു​​​​ടെ വെ​​​​ട്ടേ​​​​റ്റ് അ​​​​യ​​​​ൽ​​​​വാ​​​​സി​​ക​​ളാ​​യ പോ​​​​ത്തു​​​​ണ്ടി തി​​​​രു​​​​ത്ത​​​​മ്പാ​​​​ടം ബോ​​​​യ​​​​ൻ കോ​​​​ള​​​​നി​​​​യി​​​​ലെ സു​​​​ധാ​​​​ക​​​​ര​​​​നും അ​​​​മ്മ ല​​​​ക്ഷ്മി​​​​യും കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. അ​​​​ഞ്ചു​​​​വ​​​​ര്‍​ഷം മു​​​​മ്പാ​​​​ണ് പ്ര​​​​തി ചെ​​​​ന്താ​​​​മ​​​​ര​​​​യ്ക്ക് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ത്തോ​​​​ടു​​​​ള്ള പ​​​​ക​​​​ തു​​​​ട​​​​ങ്ങി​​​​യ​​​​ത്.

2019ല്‍ ​​​​അ​​​​യ​​​​ൽ​​​​വാ​​​​സി​​​​യാ​​​​യ സ​​​​ജി​​​​ത​​​​യെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടും ക​​​​ലി​​​​യ​​​​ട​​​​ങ്ങാ​​​​തെ പ്ര​​​​തി ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം സ​​​​ജി​​​​ത​​​​യു​​​​ടെ ഭ​​​​ര്‍​ത്താ​​​​വ് സു​​​​ധാ​​​​ക​​​​ര​​​​നെ​​​​യും ഭ​​​​ര്‍​തൃ​​​​മാ​​​​താ​​​​വ് ല​​​​ക്ഷ്മി​​​​യെ​​​​യും കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


ജാ​​​​മ്യ ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ പ​​​​ക​​​​ർ​​​​പ്പ് സ്റ്റേ​​​​ഷ​​​​നി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്ന എ​​​​സ്എ​​​​ച്ച്ഒ​​​​യു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ത​​​​ള്ളി​​​​ക്കൊ​​​​ണ്ടു​​​​ള്ള റി​​​​പ്പോ​​​​ർ​​​​ട്ടാ​​​​ണ് ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി ഉ​​​​ന്ന​​​​താ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്കു ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണ് ജാ​​​​മ്യ​​​​വ്യ​​​​വ​​​​സ്ഥ ലം​​​​ഘി​​​​ച്ച പ്ര​​​​തി​​​​യെ പ്ര​​​​ദേ​​​​ശ​​​​ത്തു തു​​​​ട​​​​രാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തെ​​​​ന്നും ജാ​​​​മ്യം റ​​​​ദ്ദാ​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കാ​​​​ഞ്ഞ​​​​തി​​​​ന് എ​​​​ന്താ​​​​യി​​​​രു​​​​ന്നു കാ​​​​ര​​​​ണ​​​​മെ​​​​ന്നും എ​​​​സ്എ​​​​ച്ച്ഒ​​​​യോ​​​​ട് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി​​​​യി​​​​രു​​​​ന്നു.

ജാ​​​​മ്യ​​​​വ്യ​​​​വ​​​​സ്ഥ ലം​​​​ഘി​​​​ച്ച് ചെ​​​​ന്താ​​​​മ​​​​ര പോ​​​​ത്തു​​​​ണ്ടി​​​​യി​​​​ലെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ വി​​​​വ​​​​ര​​​​മ​​​​റി​​​​യി​​​​ച്ചി​​​​ട്ടും പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ത്തി​​​​ല്ലെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ബ​​​​ന്ധു​​​​ക്ക​​​​ളും പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ളും പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

വ​​​​ധ​​​​ഭീ​​​​ഷ​​​​ണി​​​​യു​​​​ണ്ടെ​​​​ന്ന സു​​​​ധാ​​​​ക​​​​ര​​​​ന്‍റെ​​​​യും മ​​​​ക​​​​ളു​​​​ടെ​​​​യും പ​​​​രാ​​​​തി അ​​​​വ​​​​ഗ​​​​ണി​​​​ച്ച​​​​തു പോ​​​​ലീ​​​​സി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​ണ്ടാ​​​​യ ഗു​​​​രു​​​​ത​​​​ര​​​​ വീ​​​​ഴ്ച​​​​യാ​​​​ണെ​​​​ന്നു നി​​​​യ​​​​മ​​​​വി​​​​ദ​​​​ഗ്ധ​​​​രും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്ന​​​​തി​​​​നിടെ​​​​യാ​​​​ണ് പോ​​​​ലീ​​​​സി​​​​നു വീ​​​​ഴ്ച സം​​​​ഭ​​​​വി​​​​ച്ചു​​​​വെ​​​​ന്നു കാ​​​​ണി​​​​ച്ച് ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​ത​​​​ന്നെ റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കി​​​​യ​​​​ത്.