ബ്രൂവറിയിൽ ജനതാദൾ-എസ് സർക്കാരിനൊപ്പം
Thursday, January 30, 2025 3:50 AM IST
തിരുവനന്തപുരം: പാലക്കാട്ട് സ്വകാര്യ കമ്പനിക്ക് ബ്രൂവറി അനുവദിച്ച വിഷയത്തിൽ സർക്കാരിനൊപ്പം നില്ക്കാന് ജനതാദൾ- എസ് തീരുമാനിച്ചു. ഭൂഗർഭജലം ഉപയോഗിച്ചല്ല ബ്രൂവറി പ്രവർത്തിക്കുന്നതെന്ന് മന്ത്രി കൃഷ്ണൻകുട്ടി യോഗത്തിൽ വിശദീകരിച്ചു.
എല്ലാ മേഖലയിലെയും കാര്യങ്ങൾ പരിഗണിച്ചാണ് ബ്രൂവറിക്ക് സർക്കാർ അനുമതി നൽകിയതെന്നും ഇക്കാര്യത്തിൽ ആശങ്കയുടെ ആവശ്യമില്ലെന്നും മന്ത്രി കൃഷ്ണൻകുട്ടി വിശദീകരിച്ചതിന്റെ അടിസ്ഥാനത്തിൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ ഇന്നലെ ചേർന്ന ജനതാദൾ എസിന്റെ യോഗം പിന്തുണ നൽകി.
മന്ത്രി കൃഷ്ണൻകുട്ടിയെ സ്ഥാനത്തു മാറ്റുമെന്ന് ചില അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് മന്ത്രി മാറേണ്ട ഒരു ആവശ്യവുമില്ലെന്നും അദ്ദേഹം തുടർന്നും മുന്നോട്ടു പോകട്ടേയെന്നും നിലപാടെടുത്തു.