സിപിഐ അടക്കമുള്ളവരുമായി ചർച്ച നടത്തുമെന്ന് എം.വി. ഗോവിന്ദൻ
Thursday, January 30, 2025 3:50 AM IST
തളിപ്പറമ്പ്: പാലക്കാട് മദ്യനിർമാണശാല വിവാദത്തിൽ സിപിഐ അടക്കമുള്ളവരുമായി ചർച്ച നടത്തുമെന്നും എല്ലാവരെയും വിശ്വാസത്തിലെടുത്തു മാത്രമേ പദ്ധതി നടപ്പാക്കുകയുള്ളുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തളിപ്പറന്പിൽ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷം ഉൾപ്പെടെ എല്ലാവരുടെയും ആശങ്ക പരിഹരിക്കും.
സിപിഐക്കും ജെഡി-എസിനും കാര്യങ്ങൾ മനസിലാകാത്തത് എന്താണെന്ന് അവരോടു ചോദിക്കണം. പാലക്കാട്ടെ മദ്യനിർമാണശാല വിഷയത്തിൽ ആദ്യഘട്ട ചർച്ചകൾ മാത്രമാണു നടന്നത്. അവിടെ കുടിവെള്ള പ്രശ്നം ഉണ്ടാകില്ല.
കാരണം മഴവെള്ളം സംഭരിച്ചാണ് മദ്യനിർമാണശാല പ്രവർത്തിക്കുകയെന്നും കർണാടക സ്പിരിറ്റ് ലോബിക്കുവേണ്ടിയാണ് കോൺഗ്രസ് സംസാരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.