ഡി സോൺ കലോത്സവത്തിലെ സംഘർഷം: മൂന്നു പേർ റിമാൻഡിൽ
Thursday, January 30, 2025 3:50 AM IST
മാള: ഹോളിഗ്രേസ് കോളജിൽ ഡി സോൺ കലോത്സവത്തിനിടെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്നു പേരെ റിമാൻഡ് ചെയ്തു.
കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ, സ്റ്റേറ്റ് ട്രഷറർ സച്ചിൻ, സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെംബർ സുദേവ് എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. കെഎസ്യു ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ തങ്ങളെ മർദിക്കുകയായിരുന്നുവെന്നാണ് എസ്എഫ്ഐയുടെ പരാതി. സംഘർഷത്തിൽ ഇരുപതോളം പേർക്കു പരിക്കേറ്റു.
കേരളവർമ കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ആഷിക് തലയ്ക്കേറ്റ അടിയെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ മറ്റ് എസ്എഫ്ഐ, കെഎസ്യു പ്രവർത്തകർ മാള, ചാലക്കുടി ആശുപത്രികളിൽ ചികിത്സ തേടി. സംഭവത്തിൽ ഇരു കൂട്ടർക്കുമെതിരേ മാള, കൊരട്ടി സ്റ്റേഷനുകളിൽ കേസെടുത്തിട്ടുണ്ട്.