തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ചെ​​​​റി​​​​യ​​​​നാ​​​​ട് ഭാ​​​​സ്ക​​​​ര കാ​​​​ര​​​​ണ​​​​വ​​​​ർ വ​​​​ധ​​​​ക്കേ​​​​സി​​​​ൽ ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ക​​​​ഠി​​​​ന​​​ത​​​​ട​​​​വി​​​​നു ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട പ്ര​​​​തി ഷെ​​​​റി​​​​ന് ശി​​​​ക്ഷാ​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ഇ​​​​ള​​​​വു ന​​​​ൽ​​​​കി മോ​​​​ചി​​​​പ്പി​​​​ക്കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭാ ശി​​​​പാ​​​​ർ​​​​ശ.

ഷെ​​​​റി​​​​ന്‍റെ ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ശി​​​​ക്ഷാ​​​​കാ​​​​ല​​​​യ​​​​ള​​​​വ് 14 വ​​​​ർ​​​​ഷം പൂ​​​​ർ​​​​ത്തി​​​​യാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ക​​​​ണ്ണൂ​​​​ർ വ​​​​നി​​​​താ ജ​​​​യി​​​​ലി​​​​ൽ ചേ​​​​ർ​​​​ന്ന ഉ​​​​പ​​​​ദേ​​​​ശ​​​​ക സ​​​​മി​​​​തി യോ​​​​ഗ​​​​ത്തി​​​​ന്‍റെ ശി​​​​പാ​​​​ർ​​​​ശ​​​​യു​​​​ടെ​​​​യും നി​​​​യ​​​​മ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ അ​​​​ഭി​​​​പ്രാ​​​​യം പ​​​​രി​​​​ഗ​​​​ണി​​​​ച്ചും മ​​​​ക​​​​ൻ പു​​​​റ​​​​ത്തു​​​​ണ്ടെ​​​​ന്ന വാ​​​​ദ​​​​വും സ്ത്രീ​​​​യെ​​​​ന്ന പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യും ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്തും ​വി​​​​ട്ട​​​​യ​​​​യ്ക്കാ​​​​നു​​​​ള്ള ശി​​​​പാ​​​​ർ​​​​ശ അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​​ത്. ഇ​​​​നി ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​കൂ​​​​ടി ഒ​​​​പ്പു​​​​വ​​​​ച്ചാ​​​​ൽ മാ​​​​ത്ര​​​​മേ ജ​​​​യി​​​​ൽ​​​മോ​​​​ചി​​​​ത​​​​യാ​​​​കാ​​​​ൻ ക​​​​ഴി​​​​യൂ.

ഒ​​​​രു മ​​​​ന്ത്രി​​​​യു​​​​ടെ​​​കൂ​​​​ടി ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ഷെ​​​​റി​​​​ന്‍റെ മോ​​​​ച​​​​ന ഫ​​​​യ​​​​ൽ മ​​​​ന്ത്രി​​​​സ​​​​ഭ നേ​​​​ര​​​​ത്തേയാ​​​​ക്കി​​​​യ​​​​തെ​​​​ന്നാ​​​​ണ് ല​​​​ഭി​​​​ക്കു​​​​ന്ന സൂ​​​​ച​​​​ന. ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ശി​​​​ക്ഷ 14 വ​​​​ർ​​​​ഷ​​​​മെ​​​​ന്നു നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും ജീ​​​​വി​​​​താ​​​​വ​​​​സാ​​​​നം വ​​​​രെ​​​​യാ​​​​ണെ​​​​ന്നു​​​മു​​​ള്ള സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഇ​​​​പ്പോ​​​​ഴ​​​​ത്തെ വി​​​​ധി​​​​ക​​​​ളി​​​​ൽ ഇ​​​​തു വ്യ​​​​ക്ത​​​​മാ​​​​ക്കാ​​​​റു​​​​ണ്ട്.

എ​​​​ന്നാ​​​​ൽ, 2010ലാ​​​​ണ് ഷെ​​​​റി​​​​നെ ശി​​​​ക്ഷി​​​​ച്ചു​​​കൊ​​​​ണ്ട് കോ​​​​ട​​​​തി വി​​​​ധി പ​​​​റ​​​​ഞ്ഞ​​​​ത്. ഇ​​​​തി​​​​ൽ ജീ​​​​വി​​​​താ​​​​വ​​​​സാ​​​​ന​​​​മെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ശി​​​​ക്ഷാ​​​കാ​​​​ല​​​​യ​​​​ള​​​​വ് 14 വ​​​​ർ​​​​ഷം പൂ​​​​ർ​​​​ത്തി​​​​യാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ച്ചു വി​​​​ട്ട​​​​യ​​​​യ്ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.

2009 ന​​​​വം​​​​ബ​​​​ർ എ​​​​ട്ടി​​​​നാ​​​​ണ് ചെ​​​​ങ്ങ​​​​ന്നൂ​​​​ർ ചെ​​​​റി​​​​യ​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി​​​​യു​​​മാ​​​​യ ഭാ​​​​സ്ക​​​​ര കാ​​​​ര​​​​ണ​​​​വ​​​​ർ വീ​​​​ട്ടി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​നി​​​​ല​​​​യി​​​​ൽ കാ​​​​ണ​​​​പ്പെ​​​​ട്ട​​​​ത്.

മോ​​​​ഷ​​​​ണ​​​​ത്തെ​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ള്ള കൊ​​​​ല​​​​പാ​​​​ത​​​​ക​​​​മെ​​​​ന്ന് ആ​​​​ദ്യം ക​​​​രു​​​​തി​​​​യ കേ​​​​സി​​​​ലാ​​​​ണ് മ​​​​രു​​​​മ​​​​ക​​​​ളാ​​​​യ ഷെ​​​​റി​​​​ൻ പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. ഷെ​​​​റി​​​​നും കാ​​​​മു​​​​ക​​​​നും ചേ​​​​ർ​​​​ന്നാ​​​​ണ് ഭാ​​​​സ്ക​​​​ര കാ​​​​ര​​​​ണ​​​​വ​​​​രെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​ത്യേ​​​​ക അ​​​​തി​​​​വേ​​​​ഗ കോ​​​​ട​​​​തി ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ശി​​​​ക്ഷ വി​​​​ധി​​​​ച്ചു. ഈ ​​​​ഉ​​​​ത്ത​​​​ര​​​​വ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യും ശ​​​​രി​​​​വ​​​​ച്ചു. ഷെ​​​​റി​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചെ​​​​ങ്കി​​​​ലും ഫ​​​​ല​​​​മു​​​​ണ്ടാ​​​​യി​​​​ല്ല.


ത​​​​ന്‍റെ വ​​​​ഴി​​​​വി​​​​ട്ട ബ​​​​ന്ധം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഭാ​​​​സ്ക​​​​ര കാ​​​​ര​​​​ണ​​​​വ​​​​രെ ഷെ​​​റി​​​ൻ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. മ​​​​ര​​​​ണാ​​​​ന​​​​ന്ത​​​​ര ച​​​​ട​​​​ങ്ങു​​​​ക​​​​ൾ​​​​ക്കു​​​​ശേ​​​​ഷം ന​​​​ട​​​​ത്തി​​​​യ ചോ​​​​ദ്യം​​​ചെ​​​​യ്യ​​​​ലി​​​​ൽ വീ​​​​ടി​​​​ന്‍റെ മു​​​​ക​​​​ൾ​​​​നി​​​​ല​​​​യി​​​​ൽ ഒ​​​​രു സ്ലൈ​​​​ഡിം​​​​ഗ് ജ​​​​നാ​​​​ല​​​​യു​​​​ണ്ടെ​​​​ന്നും അ​​​​തു​​​​വ​​​​ഴി പു​​​​റ​​​​ത്തു നി​​​​ന്നൊ​​​​രാ​​​​ൾ​​​​ക്ക് അ​​​​ക​​​​ത്തേ​​​​ക്കു ക​​​​യ​​​​റാ​​​​മെ​​​​ന്നും ഷെ​​​​റി​​​​നാ​​​​ണ് മൊ​​​​ഴി ന​​​​ൽ​​​​കി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ ഗോ​​​വ​​​​ണി​​​​യി​​​​ല്ലാ​​​​തെ ഒ​​​​രാ​​​​ൾ​​​​ക്ക് അ​​​​തി​​​​ന്‍റെ മു​​​​ക​​​​ളി​​​​ൽ​​​​ക്ക​​​​യ​​​​റി നി​​​​ൽ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘം മ​​​​ന​​​​സി​​​​ലാ​​​​ക്കി.

ഇ​​​​തി​​​​നി​​​​ടെ ഷെ​​​​റി​​​​ന്‍റെ ഫോ​​​​ണ്‍കോ​​​ൾ വി​​​വ​​​രം പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ ഒ​​​​രു ന​​​​ന്പ​​​​റി​​​​ലേ​​​​ക്ക് 55 കോ​​​​ളു​​​​ക​​​​ൾ പോ​​​​യ​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി. ര​​​​ണ്ടാം​​​​പ്ര​​​​തി ബാ​​​​സി​​​​ത് അ​​​​ലി​​​​യു​​​​ടെ ഫോ​​​​ണി​​​​ലേ​​​​ക്കാ​​​​യി​​​​രു​​​​ന്നു ആ ​​​​കോ​​​​ളു​​​​ക​​​​ൾ പോ​​​യ​​​​ത്. കൊ​​​​ല്ല​​​​പ്പെ​​​​ട്ട ഭാ​​​​സ്ക​​​​ര കാ​​​​ര​​​​ണ​​​​വ​​​​രു​​​​ടെ കി​​​​ട​​​​പ്പു​​​​മു​​​​റി​​​​യി​​​​ലെ അ​​​​ല​​​​മാ​​​​ര​​​​യു​​​​ടെ പി​​​​ടി​​​​യി​​​​ൽ കാ​​​​ണ​​​​പ്പെ​​​​ട്ട വ​​​​ല​​​​തു ത​​​​ള്ള​​​​വി​​​​ര​​​​ലി​​​​ന്‍റെ അ​​​​ട​​​​യാ​​​​ളം ബാ​​​​സി​​​​ത് അ​​​​ലി​​​​യു​​​​ടേ​​​​താ​​​​ണെ​​​​ന്ന് തെ​​​​ളി​​​​ഞ്ഞു.

ഒ​​​​രു​​​​മി​​​​ച്ചു ജീ​​​​വി​​​​ക്കാ​​​​നു​​​​ള്ള ത​​​​യാ​​​​റെ​​​​ടു​​​​പ്പി​​​​ലാ​​​​യി​​​​രു​​​​ന്നു ഷെ​​​​റി​​​​നും ബാ​​​​സി​​​​ത് അ​​​​ലി​​​​യും. ഇ​​​​തി​​​​നി​​​​ടെ​​​യാ​​​​യി​​​​രു​​​​ന്നു കൊ​​​​ല​​​​പാ​​​​ത​​​കം. ഷാ​​​​നു​ റ​​​​ഷീ​​​​ദ്, നി​​​​ഥി​​​​ൻ എ​​​​ന്നി​​​​വ​​​​രാ​​​​യി​​​​രു​​​​ന്നു കേ​​​​സി​​​​ലെ കൂ​​​​ട്ടു​​​​പ്ര​​​​തി​​​​ക​​​​ൾ. സ്വ​​​​ത്തി​​​​ൽ​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​തി​​​​ലെ പ്ര​​​​തി​​​​കാ​​​​ര​​​​മാ​​​​ണു കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​ലേ​​​​ക്ക് ന​​​​യി​​​​ച്ച​​​​തെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ വാ​​​​ദം.

ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​യ​​​​വേ ഷെ​​​​റി​​​​ൻ ഫോ​​​​ണ്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​തും ജ​​​​യി​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തും വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ട​​​​യാ​​​​ക്കി​​​​യി​​​​രു​​​​ന്നു.