ബജറ്റിലെ കരട് നിർദേശങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം
Wednesday, January 29, 2025 3:40 AM IST
തിരുവനന്തപുരം: ഫെബ്രുവരി ഏഴിനു ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിൽ ഉൾപ്പെടുത്തേണ്ട കരട് നിർദേശങ്ങൾക്കു മന്ത്രിസഭയുടെ അംഗീകാരം.
ബജറ്റിൽ ഉൾപ്പെടുത്തേണ്ട എല്ലാ വകുപ്പുകളുടെയും കരടു നിർദേശങ്ങൾ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം വിശദമായി ചർച്ച ചെയ്തു.നിയമസഭാ സമ്മേളനത്തിൽ പരിഗണിക്കേണ്ട ബില്ലുകളുടെ കരടും ചർച്ച ചെയ്ത് അംഗീകരിച്ചു.