ബേ​​​ക്ക​​​ൽ: പ​​​രാ​​​തി അ​​​ന്വേ​​​ഷി​​​ക്കാ​​​നെ​​​ത്തി​​​യ പോ​​​ലീ​​​സ് വീ​​​ടു​​​മാ​​​റി​​ക്ക​​​യ​​​റി ഗൃ​​​ഹ​​​നാ​​​ഥ​​​നെ കൈ​​​യേ​​​റ്റം ചെ​​​യ്ത​​​താ​​​യി പ​​​രാ​​​തി.

ബേ​​​ക്ക​​​ൽ കാ​​​ട്ട​​​ർ​​​മൂ​​​ല​​​യി​​​ലെ ക​​​ണ്ണ​​​നെ​​​യാ​​​ണ് (50) ബേ​​​ക്ക​​​ൽ എ​​​എ​​​സ്ഐ അ​​​ജ​​​യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം കൈ​​​യേ​​​റ്റം ചെ​​​യ്ത​​​താ​​​യി പ​​​രാ​​​തി. അ​​​യ​​​ൽ​​​വീ​​​ട്ടി​​​ൽ എ​​​ന്തോ കു​​​ടും​​​ബപ്ര​​​ശ്ന​​​മു​​​ണ്ടെ​​​ന്നു സ്റ്റേ​​​ഷ​​​നി​​​ൽ വി​​​ളി​​​ച്ച​​​റി​​​യിച്ച​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് പോ​​​ലീ​​​സ് സം​​​ഘ​​​മെ​​​ത്തി​​​യ​​​ത്. ‌

എ​​​ന്നാ​​​ൽ, വീ​​​ടു​​​മാ​​​റി ക​​​ണ്ണ​​​ന്‍റെ വീ​​​ട്ടി​​​ൽ ക​​​യ​​​റിയ പോലീസ് ഹൃ​​​ദ്രോ​​​ഗി​​​യാ​​​യ ക​​​ണ്ണ​​​നെ ആ​​​ക്ര​​​മി​​​ക്കു​​​കയായിരുന്നു. ത​​​ട​​​യാ​​​ൻ ചെ​​​ന്ന മ​​​ക​​​ളെ​​​യും ത​​​ള്ളി​​​യി​​​ട്ട​​​താ​​​യി പ​​​റ​​​യു​​​ന്നു. ക​​​ല്ലു​​​കെ​​​ട്ട് പണിക്കാരനായ ക​​​ണ്ണ​​​ൻ ക​​​ഴു​​​ത്തി​​​നും കാ​​​ലി​​​നും പ​​​രി​​​ക്കേ​​​റ്റ് ജി​​​ല്ലാ അ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.


പ​​​ട്ടി​​​ക​​​ജാ​​​തി​​​ക്കാ​​​ര​​​നാ​​​യ ക​​​ണ്ണ​​​നെ കൈ​​​യേ​​​റ്റം ചെ​​​യ്ത​​​തി​​​ന് എ​​​എ​​​സ്ഐ അ​​​ജ​​​യ​​​നെ​​​തി​​​രെ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​ണ്ണ​​​ന്‍റെ കു​​​ടും​​​ബം മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ക​​​ള​​ക്ട​​​ർ​​​ക്കും ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കും പ​​​രാ​​​തി ന​​​ല്കി.