തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ അ​​​ർ​​​ത്തു​​​ങ്ക​​​ലി​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന തു​​​റ​​​മു​​​ഖം നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് ധ​​​നാ​​​നു​​​മ​​​തി​​​യാ​​​യി.

പ​​​ദ്ധ​​​തി​​​ക്ക് 103.32 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി ധ​​​ന​​​കാ​​​ര്യ മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു. ബ്രേ​​​ക്ക് വാ​​​ട്ട​​​ർ നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് മാ​​​ത്ര​​​മാ​​​യി 58.55 കോ​​​ടി രൂ​​​പ നീ​​​ക്കി​​​വ​​​യ്ക്കും.

പു​​​തി​​​യ വാ​​​ർ​​​ഫ്, ലേ​​​ല ഹാ​​​ൾ, കാ​​​ന്‍റീ​​​ൻ, ലോ​​​ക്ക​​​ർ റൂം, ​​​ശു​​​ചി​​​മു​​​റി സ​​​മു​​​ച്ച​​​യം, ജ​​​ല​​​വി​​​ത​​​ര​​​ണ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ, ചു​​​റ്റു​​​മ​​​തി​​​ൽ, അ​​​ക​​​ത്തും പു​​​റ​​​ത്തും ആ​​​വ​​​ശ്യ​​​മാ​​​യ റോ​​​ഡു​​​ക​​​ൾ, പാ​​​ർ​​​ക്കിം​​​ഗ് സ്ഥ​​​ലം, 100 ട​​​ണ്‍ ഐ​​​സ് പ്ലാ​​​ന്‍റ്, ഡ്രെ​​​ഡ്ജിം​​​ഗ് ഗ്രീ​​​ൻ ബ​​​ൽ​​​റ്റ്, കു​​​ഴ​​​ൽ​​​ക്കി​​​ണ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ സൗ​​​ക​​​ര്യ​​​ങ്ങ​​​ളാ​​​ണ് ഒ​​​രു​​​ക്കു​​​ന്ന​​​ത്. ന​​​ബാ​​​ർ​​​ഡ് സ​​​ഹാ​​​യ​​​ത്തോ​​​ടെ ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടു​​​ള്ള പ​​​ദ്ധ​​​തി 2027 മാ​​​ർ​​​ച്ചി​​​ന​​​കം പൂ​​​ർ​​​ത്തീ​​​ക​​​ര​​​ണം ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു.