മദ്യനിർമാണ പ്ലാന്റിന് വെള്ളം ശേഖരിക്കുക കിൻഫ്രയിലേക്കുള്ള ലൈനിൽ നിന്ന്: എക്സൈസ് മന്ത്രി
Thursday, January 30, 2025 3:50 AM IST
തിരുവനന്തപുരം: പാലക്കാട്ടെ എലപ്പുള്ളിയിൽ തുടങ്ങുന്ന മദ്യനിർമാണ പ്ലാന്റിലെ ഉപയോഗത്തിനായി വെള്ളം ശേഖരിക്കുന്നത് മലന്പുഴയിൽനിന്നു കിൻഫ്രയിലേക്കു വെള്ളമെത്തിക്കുന്ന പദ്ധതിയിൽ നിന്നുമായിരിക്കുമെന്നു എക്സൈസ് മന്ത്രി എം.ബി. രാജേഷ്. പദ്ധതിക്കായി ഭൂഗർഭ ജലം എടുക്കില്ലെന്നു മന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
പ്ലാന്റിന് 0.05 ദശലക്ഷം ലിറ്റർ വെള്ളമാണു പ്രാരംഭഘട്ടത്തിൽ ആവശ്യമായി വരിക. പാലക്കാട് നഗരത്തിന് ആവശ്യമായി വരുന്ന ആകെ വെള്ളത്തിന്റെ 1.1 ശതമാനം മാത്രമാണിത്. ഇതുകൂടാതെ പ്ലാന്റിൽ അഞ്ച് ഏക്കർ ഭൂമിയിൽ ജലസംഭരണി നിർമിക്കുമെന്ന കാര്യം പ്രപ്പോസലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മലന്പുഴയിൽനിന്നു കിൻഫ്രയിലേക്ക് പ്രതിദിനം 10 ദശലക്ഷം ലിറ്റർ വെള്ളമെത്തിക്കുന്ന ജല അഥോറിറ്റിയുടെ പദ്ധതി പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.