കളരിപ്പയറ്റ് ദേശീയ ഗെയിംസില്‍; ആവശ്യം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി
Wednesday, January 29, 2025 1:53 AM IST
കൊച്ചി: കളരിപ്പയറ്റിനെ ഇത്തവണത്തെ ദേശീയ ഗെയിംസില്‍ മത്സരയിനമായി ഉള്‍പ്പെടുത്തണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി.
ഗെയിംസിന്റെ തീയതി നിശ്ചയിച്ച സാഹചര്യം കണക്കിലെടുത്ത് ഇടക്കാല ഉത്തരവ് നല്‍കാനാകില്ലെന്ന് ജസ്റ്റീസ് സി.എസ്. ഡയസ് വ്യക്തമാക്കി.
ഹര്‍ജിയില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും മറ്റ് എതിര്‍കക്ഷികള്‍ക്കും നോട്ടീസയച്ച കോടതി നാലാഴ്ചയ്ക്കകം എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.
കഴിഞ്ഞ വര്‍ഷം ദേശീയ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ ജേതാവായ മലപ്പുറം സ്വദേശി വി. സൂര്യശങ്കറാണ് ഹൈക്കോടതിയെ സമീപിച്ചത്. കളരിപ്പയറ്റ് ഇത്തവണ പ്രദര്‍ശന ഇനം മാത്രമാണെന്നും മത്സരയിനമാക്കാന്‍ കോടതി നിര്‍ദേശിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.