ച​ങ്ങ​നാ​ശേ​രി: ദൈ​വ​വ​ച​ന സ​ഭ (എ​സ്‌​വി​ഡി) യു​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള സു​വി​ശേ​ഷ വ​ത്ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മ​ഹ​ത്ത​ര​മാ​ണെ​ന്നും സു​വി​ശേ​ഷം എ​ത്താ​ത്ത ഇ​ട​ങ്ങ​ളി​ല്‍ മാ​തൃ​കാപ​ര​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍.

ദൈ​വ​വ​ച​ന സ​ഭ​യു​ടെ 150-ാം ജൂ​ബി​ലി വ​ര്‍ഷ ആ​ഘോ​ഷ​ങ്ങ​ളി​ല്‍ കൃ​ത​ജ്ഞ​താ​ബ​ലി അ​ര്‍പ്പി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ര്‍ച്ച്ബി​ഷ​പ്. ജൂ​ബി​ലി സ​മ്മേ​ള​നം ആ​ര്‍ച്ച്ബി​ഷ​പ് എ​മരി​റ്റ​സ് മാ​ര്‍

ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മുംബൈ പ്ര​വി​ശ്യ പ്രൊ​വി​ന്‍ഷ​ല്‍ ഫാ. ​ടോ​മി പെ​രു​മ്പ്രാ​യി​ല്‍, ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ, മു​നി​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍മാ​ന്‍ മാ​ത്യൂ​സ് ജോ​ര്‍ജ്, റെ​ക്ട​ര്‍ ഫാ. ​മാ​ത്യു ചെ​ന്ന​ക്കു​ടി, ഫാ. ​ജേ​ക്ക​ബ് കാ​വു​ങ്ക​ല്‍, പി.​കെ.​ കു​ര്യ​ന്‍, മു​ന്‍സി​പ്പ​ല്‍ കൗ​ണ്‍സി​ല​ര്‍മാ​രാ​യ ഷൈ​നി ഷാ​ജി, ലി​സി കു​ട്ടം​പേ​രൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. 79 രാ​ജ്യ​ങ്ങ​ളി​ല്‍ ആറായിരത്തോളം അം​ഗ​ങ്ങ​ളാ​ണ് ദൈ​വ​വ​ച​ന സ​ഭ​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ക​ര്‍ദി​നാ​ൾ‌മാര്‍, ആ​ര്‍ച്ച്ബി​ഷപ്പുമാ​ര്‍, ബി​ഷ​പ്പു​മാ​ര്‍ എ​ന്നി​വ​ര്‍ ഇ​തി​ല്‍പ്പെ​ടു​ന്നു.