ഡിജിറ്റല്‍ യുഗത്തില്‍ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം: റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
Tuesday, January 28, 2025 3:14 AM IST
കൊച്ചി: ഡിജിറ്റല്‍ യുഗത്തില്‍ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി വ്യക്തികള്‍ പോരാടണമെന്ന് സ്വതന്ത്ര സോഫ്റ്റ്വേര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍.
ജെയിന് സര്‍വകലാശാലയില്‍ നടക്കുന്ന "സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025’ല്‍ "ഡിജിറ്റല്‍ സൊസൈറ്റിയിലെ സോഫ്റ്റ്വെറും സ്വാതന്ത്ര്യവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര സോഫ്റ്റ്വേറുകളുടെ ഉപയോഗം ഈ രംഗത്തെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനുള്ള ഉപാധിയാണ്.
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം കൃത്രിമ വിഡ്ഢിത്തമാണ്. ചാറ്റ് ജിപിടിയെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് എന്നു വിശേഷിപ്പിക്കാനാകില്ല. വാക്യങ്ങള്‍ ഉപയോഗിച്ച് എങ്ങനെ കളിക്കണമെന്ന് അതിനറിയാം.
ചാറ്റ് ജിപിടി ഉപയോഗിക്കുന്ന ഓരോരുത്തരും ഒരു കാര്യം അറിഞ്ഞിരിക്കേണ്ടതുണ്ട്; വിഡ്ഢിത്തം ഉത്പാദിപ്പിക്കുന്ന ഒരു മെഷീനുമായിട്ടാണ് നിങ്ങള്‍ ഇടപെടുന്നത്. സ്വതന്ത്ര സോഫ്റ്റ്വേര്‍ വികസിച്ചുകൊണ്ടിരിക്കുന്ന പദ്ധതിയാണ്. നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്റ്റാള്‍മാന്‍ പറഞ്ഞു.