യുവതലമുറയെ ലഹരിയിൽ മുക്കിക്കൊല്ലാനുള്ള നീക്കമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി
Tuesday, January 28, 2025 3:14 AM IST
കോതമംഗലം: കഞ്ചിക്കോട് ബ്രൂവറിയും ഡിസ്റ്റിലറിയും സംസ്ഥാനത്തു വ്യാപകമായി ബിയർ, വൈൻ പാർലറുകളും യഥേഷ്ടം അനുവദിക്കുന്നത് ജനവഞ്ചനയാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന മധ്യമേഖല കമ്മിറ്റി കുറ്റപ്പെടുത്തി.
യുവതലമുറയെ ലഹരിയിൽ മുക്കിക്കൊല്ലുന്നതിനുള്ള ആസൂത്രിതനീക്കം മദ്യലോബിയുമായി ചേർന്നു സംസ്ഥാനസർക്കാർ നടത്തുകയാണെന്നും കോതമംഗലം, ഇടുക്കി, മൂവാറ്റുപുഴ, എറണാകുളം, കൊച്ചി, വരാപ്പുഴ രൂപതകൾ ഉൾപ്പെടുന്ന മധ്യമേഖല കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി.
മദ്യവർജനത്തിന്റെ ഭംഗിവാക്കു പറഞ്ഞ് ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന മദ്യനയം പിൻവലിക്കണമെന്ന് യോഗം ആവ ശ്യപ്പെട്ടു.
യോഗം മധ്യമേഖലാ ഡയറക്ടർ ഫാ. ആന്റണി അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ജയിംസ് കോറന്പേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബോണി സേവ്യർ, ഫാ. ജോസഫ് ഷെറിൻ, എം.ഡി. റാഫേൽ, ചെറിയാൻ മുണ്ടാടൻ, റോജസ് എം. ജോർജ്, ഷൈബി പാപ്പച്ചൻ, ജോണി കണ്ണാടൻ, ജെസി ഷാജി, സെലിൻ പ്രകാശ്, അലക്സ് മുല്ലപ്പറന്പിൽ, കെ.വി. ക്ലീറ്റസ് എന്നിവർ പ്രസംഗിച്ചു.