മദ്യവിലവർധന പിൻവലിക്കണമെന്ന് വി.ഡി. സതീശൻ
Tuesday, January 28, 2025 3:14 AM IST
തിരുവനന്തപുരം: മദ്യക്കന്പനികളുടെ ആവശ്യത്തിന് വഴങ്ങി മദ്യ വില വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കന്പനികൾക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിനു വേണ്ടി 341 ബ്രാൻഡുകളുടെ വിലയാണ് 10 രൂപ മുതൽ 50 രൂപ വരെ വർധിപ്പിച്ചത്. വില വർധിപ്പിച്ച മദ്യത്തിന്റെ പട്ടികയിൽ മദ്യ നിർമാണ കന്പനി സ്ഥാപിക്കാൻ സർക്കാർ രഹസ്യമായി അനുമതി നൽകിയ ഒയാസിസ് കന്പനിയുടെ വിവിധ ബ്രാൻഡുകളും ഉൾപ്പെട്ടിട്ടുണ്ട്.
മദ്യനിർമാണ കന്പനിക്ക് അനുമതി നൽകിയതിന് പിന്നാലെ മദ്യ കന്പനികൾക്കു വേണ്ടി വില വർധിപ്പിച്ചുള്ള സർക്കാർ തീരുമാനം സംശയകരമാണെന്ന് സതീശൻ പറഞ്ഞു.