കോ​​​ഴി​​​ക്കോ​​​ട്: പ​​​ഞ്ചാ​​​ര​​​ക്കൊ​​​ല്ല​​​ിയി​​​ല്‍ ഭീ​​​തി​​​ വി​​​ത​​​ച്ച ക​​​ടു​​​വ​​​യെ ച​​​ത്ത നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യെ​​​ങ്കി​​​ലും ക​​​ടു​​​വാ സാ​​​ന്നി​​​ധ്യം സം​​​ശ​​​യി​​​ക്കു​​​ന്ന വ​​​യ​​​നാ​​​ട്ടി​​​ലെ മ​​​റ്റു സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ വ​​​നം വ​​​കു​​​പ്പ് പ്ര​​​ത്യേ​​​ക​​​സം​​​ഘം പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​രു​​​മെ​​​ന്ന് മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍. പ​​​രി​​​ശോ​​​ധ​​​ന ഇ​​​ന്നു​​​കൂ​​​ടി ന​​​ട​​​ക്കു​​​മെ​​​ന്ന് മ​​ന്ത്രി അ​​റി​​യി​​ച്ചു.

ക​​​ടു​​​വാ സാ​​​ന്നി​​​ധ്യം സം​​​ശ​​​യി​​​ക്കു​​​ന്ന മ​​​റ്റ് സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും തെ​​​ര​​​ച്ചി​​​ല്‍ തു​​​ട​​​രാ​​​നു​​​ള്ള പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കാ​​​നും ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്താ​​​നും ചീ​​​ഫ് വൈല്‍​ഡ്‌​​​ ലൈ​​​ഫ് വാ​​​ര്‍​ഡ​​​നും വ​​​യ​​​നാ​​​ട് ക​​​ള​​​ക്ട​​​ര്‍​ക്കും നി​​​ര്‍​ദ​​​ശം ന​​​ല്‍​കി​​​യ​​​താ​​​യി മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.


പ​​​ഞ്ചാ​​​ര​​​ക്കൊ​​​ല്ലി​​​യി​​​ല്‍ സം​​​ഭ​​​വി​​​ച്ച​​​തു പോ​​​ലെ​​​യു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ പെ​​​ട്ടെ​​​ന്ന് നൂ​​​റു ശ​​​ത​​​മാ​​​നം പ​​​രി​​​ഹാ​​​രം പ്ര​​​തീ​​​ക്ഷി​​​ക്ക​​​രു​​​ത്. വ​​​നം വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് ജാ​​​ഗ്ര​​​ത​​​ക്കു​​​റ​​​വ് ഉ​​​ണ്ടാ​​​യാ​​​ല്‍ അ​​​ത് ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ഭ​​​ര​​​ണ​​​കൂ​​​ടം തി​​​രു​​​ത്ത​​​ല്‍ ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്യും.

ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ള്‍ ആ​​​വ​​​ര്‍​ത്തി​​​ച്ചാ​​​ല്‍ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ത​​​മ്മി​​​ല്‍ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തി ജ​​​ന​​​ങ്ങ​​​ള്‍​ക്ക് സ​​​മാ​​​ധാ​​​നം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് കൈ​​​ക്കൊ​​​ള്ളു​​​ക​​യെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.