യൂത്ത് കോണ്‍ഗ്രസ് മുൻ ഭാരവാഹികൾക്ക് കോണ്‍ഗ്രസിൽ പുതിയ പദവി
Tuesday, January 28, 2025 3:13 AM IST
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ മുൻ ഭാരവാഹികളായിരുന്നവർക്ക് പാർട്ടിയിൽ പുതിയ ചുമതല. ഷാഫി പറന്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാരായിയിരുന്ന സമയത്തെ ഭാരവാഹികൾക്കാണ് പുതിയ ചുമതല.
ഷാഫിയുടെ കാലത്തെ ജില്ലാ ഭാരവാഹികളായിരുന്നവർക്ക് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായാണ് നിയമനം. ഡീൻ കുര്യാക്കോസിന്റെ കാലത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഭാരവാഹികൾക്കും നിയമനം നൽകിയിട്ടുണ്ട്. ഇവർക്ക് ഡിസിസി വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികളാണ് നൽകിയത്.