ബ്രൂവറിയില്‍ സര്‍ക്കാരിനൊപ്പമെന്ന് ബിനോയ് വിശ്വം
Tuesday, January 28, 2025 3:13 AM IST
ആലപ്പുഴ: വന്‍കിട മദ്യനിര്‍മാണ ശാലയില്‍ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് സിപിഐ. സിപിഐ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ വികസനം മുടക്കികള്‍ അല്ല. കുടിവെള്ളം മുടക്കിയുള്ള വികസനമല്ല വേണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ഉള്ള സ്വാഗതസംഘ രൂപീകരണത്തിന് വേണ്ടിയുള്ള സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ബ്രൂവറി വിഷയം ചര്‍ച്ചയായത്.
സ്വകാര്യ കമ്പനിക്ക് മദ്യനിര്‍മാണത്തിന് മന്ത്രിസഭായോഗം കൊടുത്ത അനുമതിയെ എതിര്‍ക്കേണ്ടതില്ല എന്ന നിലപാടാണ് യോഗത്തില്‍ ഉണ്ടായത്. എന്നാല്‍ കുടിവെള്ളം മുടക്കിയല്ല വികസനം എന്നും കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നും ബിനോയ് വിശ്വം ആവര്‍ത്തിച്ചു.