ഇരിട്ടി: ജ​​​ന​​​ങ്ങ​​​ളെ വി​​​ധി​​​ക്ക് വി​​​ട്ടു​​​കൊ​​​ടു​​​​ക്കാ​​​ൻ ഇ​​​നി അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി​​​.ഡി. സ​​​തീ​​​ശ​​​ൻ. കീ​​​ഴ്പ്പ​​​ള്ളി​​​യി​​​ലെ മ​​​ല​​​യോ​​​ര സ​​​മ​​​രയാ​​​ത്ര​​യിൽ പ്ര സംഗിക്കുകയായിരുന്നു​​ ജാ​​​ഥാ ക്യാ​​​പ്റ്റ​​​ൻ കൂ​​​ടി​​​യാ​​​യ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ്.

ജ​​​ന​​​വാ​​​സ​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലി​​​റ​​ങ്ങു​​​ന്ന വ​​​ന്യ​​​ജീ​​​വി​​​ക​​​ളെ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത മാ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും ശാ​​​സ്ത്രീ​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന​​​തി​​​ന് പ​​​ക​​​രം ജ​​​ന​​​ങ്ങ​​​ളെ വി​​​ധി​​​ക്കു വി​​​ടാ​​​നു​​​ള്ള കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ ന​​​യം അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു. നാ​​​ലു കൊ​​​ല്ല​​​മാ​​​യി വ​​​ന്യ​​​ജീ​​​വി അ​​​ക്ര​​​മ​​​ത്തി​​​നി​​​ര​​​യാ​​​കു​​​ന്ന​​​വ​​​ർ​​​ക്ക് ഒ​​​രു രൂ​​​പ പോ​​​ലും ചെ​​​ല​​​വാ​​​ക്കി​​​യി​​​ട്ടി​​​ല്ല.

അ​​​യ​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ വ​​​ന്യ​​​ജീ​​​വി​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം മ​​​ന​​​സി​​​ലാ​​​ക്കാ​​​നു​​​ള്ള നൂ​​​ത​​​ന​​മാ​​​ർ​​​ഗ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മ്പോ​​​ൾ ന​​​മ്മു​​​ടെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ഇ​​​നി​​​യും ചി​​​ന്തി​​​ച്ചി​​​ട്ടു​​​പോ​​​ലു​​​മി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. ക​​​ഴി​​​ഞ്ഞ ഒ​​​രു​​​വ​​​ർ​​​ഷം 60,000 വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​മാ​​​ണ് ന​​​ട​​​ന്ന​​​ത്. ആയിരത്തിലധികം മരണവും.


4000 പേ​​​രു​​​ടെ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ഇ​​​നി​​​യും ന​​​ല്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. ഇ​​​തി​​​നെ​​​ല്ലാം സ​​​ർ​​​ക്കാ​​​ർ മാ​​​ത്ര​​​മാ​​​ണ് ഉ​​​ത്ത​​​ര​​​വാ​​​ദി . ദേ​​​ശീ​​​യ ശ​​​രാ​​​ശ​​​രി​​​യേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ വ​​​ന​​​മേ​​​ഖ​​​ല​​​യു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ന​​​ഭൂ​​​മി​​​യു​​​ടെ വി​​​സ്‌​​​തൃ​​​തി കൂ​​​ട്ടേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ല.

വ​​​ന്യ​​​ജീ​​​വി നി​​​യ​​​മ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്താ​​​ൻ കേ​​​ന്ദ്രം ത​​​യാ​​​റാ​​​ക​​​ണം. ഇ​​​തി​​​നാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള യു​​​ഡി​​​എ​​​ഫ് എ​​​പി മാ​​​ർ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ശ​​​ബ്ദ​​​മു​​​യ​​​ർ​​​ത്തു​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ഉ​​​റ​​​പ്പ് ന​​​ൽ​​​കി.