വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഒരാൾ പിടിയിൽ
Tuesday, January 28, 2025 3:13 AM IST
തൃശൂർ: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് ഒരുകോടിയിലേറെ രൂപ തട്ടിയെടുത്ത സ്ഥാപനത്തിന്റെ പ്രധാന നടത്തിപ്പുകാരൻ അറസ്റ്റിൽ.
കാസിൽഡ എഡ്യൂക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മുഖ്യ നടത്തിപ്പുകാരനും പ്രതികളിൽ ഒരാളുമായ പത്തനംതിട്ട തുമ്പമൺ സ്വദേശിയായ മൈലാണികുന്നത്തിൽ വീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന ശ്രീജിത്തിനെ(40) യാണ് കാലടിയിൽനിന്ന് തൃശൂർ ഈസ്റ്റ് പോലീസ് പിടികൂടിയത്.