പരിശീലന പരിപാടി
Tuesday, January 28, 2025 3:13 AM IST
കൊച്ചി: മില്‍മ എറണാകുളം മേഖലാ യൂണിയനു കീഴിലുള്ള ബള്‍ക്ക് മില്‍ക്ക് കൂളര്‍ സംഘങ്ങള്‍ക്ക് ഐഎസ്ഒ 22000 : 2018 സര്ട്ടിഫിക്കേഷന് ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഏകദിന പരിശീലനപരിപാടി ആരംഭിച്ചു.
മില്‍മ ആസ്ഥാനത്തെ പ്രയാര്‍ ഗോപാലകൃഷ്ണന് മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എറണാകുളം മേഖലാ യൂണിയന് ചെയര്മാന് സി.എന്‍. വത്സലന്‍പിള്ള പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ഭരണസമിതി അംഗം ജോണ്‍ തെരുവത്ത് അധ്യക്ഷത വഹിച്ചു. ടി.എന്‍. സത്യന്, കെ.സി. മാര്ട്ടിന്, താര ഉണ്ണിക്കൃഷ്ണന്, എന്‍.ആര്. രാധാകൃഷ്ണന്, മാനേജിംഗ് ഡയറക്ടര്‍ വില്‍സണ്‍ ജെ. പുറവക്കാട്ട്, ക്വാളിറ്റി കണ്ട്രോള് അഷ്വറന്‍സ് ഹെഡ് വിന്‍സി, പി ആന്‍ഡ് ഐ അസിസ്റ്റന്റ് മാനേജര്‍ സന ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
അഞ്ചുദിവസങ്ങളിലായി ഇടപ്പള്ളി, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ഏകദിന പരിശീലനപരിപാടി സംഘടിപ്പിക്കുന്നതെന്ന് ചെയര്മാന് സി.എന്‍. വത്സലന്‍പിള്ള അറിയിച്ചു.
182 ബിഎംസി സംഘങ്ങളുടെ ജീവനക്കാര്‍ക്കാണ് പരിശീലനപരിപാടി നടത്തുന്നത്.