തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​റി​​​ന് വി​​​ജി​​​ല​​​ൻ​​​സിന്‍റെ ക്ലീ​​​ൻ​​​ചി​​​റ്റ്. അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്തു സ​​​ന്പാ​​​ദ​​​നം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​വ​​​ടി​​​യാ​​​റി​​​ലെ ആ​​​ഡം​​​ബ​​​ര വീ​​​ടു നി​​​ർ​​​മാ​​​ണം, കു​​​റ​​​വ​​​ൻ​​​കോ​​​ണ​​​ത്തെ ഫ്ലാറ്റ് വി​​​ൽപന, മ​​​ല​​​പ്പു​​​റം എ​​​സ് പി​​​യു​​​ടെ ക്യാ​​​ന്പ് ഓ​​​ഫീ​​​സി​​​ലെ മ​​​രം​​​മു​​​റി തു​​​ട​​​ങ്ങി​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ലാ​​​ണ് എ​​​ഡി​​​ജി​​​പി കു​​​റ്റ​​​ക്കാ​​​ര​​​ന​​​ല്ലെ​​​ന്നു വി​​​ജി​​​ല​​​ൻ​​​സ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. വി​​​ജി​​​ല​​​ൻ​​​സ് റി​​​പ്പോ​​​ർ​​​ട്ട് ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു കൈ​​​മാ​​​റും.

ക​​​രി​​​പ്പൂ​​​ർ സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് അ​​​ട​​​ക്കം അ​​​ജി​​​ത്കു​​​മാ​​​റി​​​നെ​​​തി​​​രേ പി.​​​വി. അ​​​ൻ​​​വ​​​ർ എം​​​എ​​​ൽ​​​എ ഉ​​​ന്ന​​​യി​​​ച്ച ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളെ​​​ല്ലാം ത​​​ള്ളി​​​യാ​​​ണു വി​​​ജി​​​ല​​​ൻ​​​സ് റി​​​പ്പോ​​​ർ​​​ട്ടെ​​​ന്നാ​​​ണു വി​​​വ​​​രം. മൂ​​​ന്നു മാ​​​സം നീ​​​ണ്ട പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​നൊ​​ടു​​​വി​​​ലാ​​​ണ് അ​​​ജി​​​ത് ക്ലീ​​​നാ​​​ണെ​​​ന്ന വി​​​ജി​​​ല​​​ൻ​​​സ് ക​​​ണ്ടെ​​​ത്ത​​​ൽ. അ​​​ദ്ദേ​​​ഹ​​​ത്തി​​നെ​​​തി​​​രേ ഉ​​​യ​​​ർ​​​ന്ന ഒ​​​രു ആ​​​രോ​​​പ​​​ണ​​​ത്തി​​​ലും ക​​​ഴ​​​ന്പി​​​ല്ലെ​​​ന്നും റിപ്പോ ർട്ടിലുണ്ട്.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നുവേ​​​ണ്ടി ആർ​​​എ​​​സ്എ​​​സ് നേ​​​താ​​​ക്ക​​​ളെ അ​​​ജി​​​ത്കു​​​മാ​​​ർ ക​​​ണ്ട​​​തി​​​നാ​​​ലാ​​ണ് വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ലെ​​​ല്ലാം അ​​​ദ്ദേ​​​ഹ​​​ത്തി​​നു ക്ലീ​​​ൻ ചി​​​റ്റ് ന​​​ൽ​​​കി​​​യ​​​തെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ ആ​​​രോ​​​പി​​​ച്ചു.

അ​​​ജി​​​ത്തി​​​നെ​​​തി​​​രേ പ്ര​​​ധാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്ന നാ​​​ല് ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളാ​​​ണ് അ​​​ന്വേ​​​ഷി​​​ച്ച​​​ത്. കോ​​​ടി​​​ക​​​ൾ മു​​​ട​​​ക്കി ക​​​വ​​​ടി​​​യാ​​​ർ കൊ​​​ട്ടാ​​​ര​​​ത്തി​​​നു സ​​​മീ​​​പം മൂ ന്നുനില ആ​​​ഡം​​​ബ​​​ര ബം​​​ഗ്ലാ​​​വ് നി​​​ർ​​​മി​​​ക്കു​​​ന്നു​​​വെ​​​ന്ന​​​ാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന ആ​​​രോ​​​പ​​​ണം. എന്നാ ൽ, എ​​​സ്ബി​​​ഐ​​​യി​​​ൽ​​നി​​​ന്ന് 1.5 കോ​​​ടി രൂ​​​പ വാ​​​യ്പ​​​യെ​​​ടു​​​ത്താ​​​ണു വീ​​​ട് നി​​​ർ​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണു വിജിലൻസ് ക​​​ണ്ടെ​​​ത്ത​​​ൽ. ഇത് യ​​​ഥാ​​​സ​​​മ​​​യം സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും സ്വ​​​ത്തു​​വി​​​വ​​​ര പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ള്ളതായാണു സൂ​​​ച​​​ന.


കു​​​റ​​​വ​​​ൻ​​​കോ​​​ണ​​​ത്ത് ഫ്ലാ​​​റ്റ് വാ​​​ങ്ങി 10 ദി​​​വ​​​സ​​​ത്തി​​​ന​​​കം ഇ​​​ര​​​ട്ടി വി​​​ല​​​യ്ക്കു മ​​​റി​​​ച്ചു വി​​​റ്റുവെന്നും ഇ​​​തി​​​ലൂ​​​ടെ ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ച്ചു​​​വെ​​​ന്നുമായിരുന്നു അടുത്ത ആരോപണം. 2009 ലാ​​​ണ് കോ​​​ണ്ടൂ​​​ർ ബി​​​ൽ​​​ഡേ​​​ഴ്സു​​​മാ​​​യി ഫ്ലാറ്റ് വാ​​​ങ്ങാ​​​ൻ 37 ല​​​ക്ഷം രൂ​​​പ​​​യ്ക്ക് അ​​​ജി​​​ത്കുമാർ ക​​​രാ​​​ർ ഒ​​​പ്പി​​​ട്ട​​​ത്. ഇ​​​തി​​​നാ​​​യി 25 ല​​​ക്ഷം രൂ​​​പ വാ​​​യ്പ​​​യെ​​​ടു​​​ത്തു. 2013ൽ ​​​ക​​​ന്പ​​​നി ഫ്ലാ​​​റ്റ് കൈ​​​മാ​​​റി. പ​​​ക്ഷേ, സ്വ​​​ന്തം പേ​​​രി​​​ലേ​​​ക്കു ഫ്ലാറ്റ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ വൈ​​​കി എ​​​ന്നതിനുമാ​​​ത്ര​​​മാ​​​ണു തെളിവ്. നാ​​​ലു വ​​​ർ​​​ഷം താ​​​മ​​​സി​​​ച്ച ശേ​​​ഷം 65 ല​​​ക്ഷ​​​ത്തി​​​നു ഫ്ലാറ്റ് വി​​​റ്റ​​​ത് 2016ലാ​​​ണ്.

വി​​​ൽപ​​​ന​​​യ്ക്ക് 10 ദി​​​വ​​​സം മു​​​ന്പ് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി സ്വ​​​ന്തം പേ​​​രി​​​ലേ​​​ക്കു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ട്ടു വ​​​ർ​​​ഷംകൊ​​​ണ്ടു​​​ണ്ടാ​​​യ മൂ​​​ല്യ​​​വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഫ്ലാ​​​റ്റി​​​ലെ വിലയിലെ മാറ്റമെന്നാണു വി​​​ജി​​​ല​​​ൻ​​​സ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

ക​​​രി​​​പ്പൂർ വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി​​​യു​​​ള്ള സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ൽ, എ​​​സ്പി​​​യാ​​​യി​​​രു​​​ന്ന സു​​​ജി​​​ത്ദാ​​​സി​​​ന്‍റെ കാ​​​ല​​​ത്താ​​​ണ് കൂ​​​ടു​​​ത​​​ൽ സ്വ​​​ർ​​​ണം പി​​​ടി​​​ച്ചതെന്നും ക​​​സ്റ്റം​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വ​​​രെ കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​ചേ​​​ർ​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്. മ​​​ല​​​പ്പു​​​റം എ​​​സ്പി​​​യു​​​ടെ ക്യാ​​​ന്പ് ഓ​​​ഫീ​​​സി​​​ലെ മ​​​രം​​​മു​​​റി​​​യി​​​ലും അ​​​ജി​​​ത്കു​​​മാ​​​റി​​​നെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന തെ​​​ളി​​​വി​​​ല്ല. അ​​​ജി​​​ത് കു​​​മാ​​​റിന് ഡി​​​ജി​​​പി ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ന​​​ൽ​​​കാ​​​ൻ ശി​​​പാ​​​ർ​​​ശ ചെ​​​യ്ത തീ​​​രു​​​മാ​​​നം മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​ണ് ക്ലീ​​​ൻ ചി​​​റ്റ് ന​​​ൽ​​​കാ​​​നു​​​ള്ള വി​​​ജി​​​ല​​​ൻ​​​സ് തീ​​​രു​​​മാ​​​നം.