കൊ​​​​​ച്ചി: കേ​​​​​ന്ദ്ര സി​​​​​ല​​​​​ബ​​​​​സ് സ്‌​​​​​കൂ​​​​​ളു​​​​​ക​​​​​ളു​​​​​ടെ നാ​​​​​ലാ​​​​​മ​​​​​ത് സം​​​​​സ്ഥാ​​​​​ന കാ​​​​​യി​​​​​ക​​​​​മേ​​​​​ള 30, 31 തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ല്‍ എ​​​​​റ​​​​​ണാ​​​​​കു​​​​​ളം മ​​​​​ഹാ​​​​​രാ​​​​​ജാ​​​​​സ് കോ​​​​​ള​​​​​ജ് ഗ്രൗ​​​​​ണ്ടി​​​​​ല്‍ ന​​​​​ട​​​​​ക്കും.

സം​​​​​സ്ഥാ​​​​​ന സ്‌​​​​​പോ​​​​​ര്‍​ട്‌​​​​​സ് കൗ​​​​​ണ്‍​സി​​​​​ലും കൗ​​​​​ണ്‍​സി​​​​​ല്‍ ഓ​​​​​ഫ് സി​​​​​ബി​​​​​എ​​​​​സ്ഇ സ്‌​​​​​കൂ​​​​​ള്‍ കേ​​​​​ര​​​​​ള​​​​​യും സം​​​​​യു​​​​​ക്ത​​​​​മാ​​​​​യാ​​​​​ണു മീ​​​​​റ്റ് സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. 30ന് ​​​​​ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് മൂ​​​​​ന്നി​​​​​ന് കാ​​​​​യി​​​​​ക മ​​​​​ന്ത്രി വി. ​​​​​അ​​​​ബ്‌​​​​ദു​​​​​റ​​​​​ഹി​​​​​മാ​​​​​ന്‍ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യും. ഹൈ​​​​​ബി ഈ​​​​​ഡ​​​​​ന്‍ എം​​​​​പി അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ക്കും.

സം​​​​​സ്ഥാ​​​​​ന​​​​​ത്തെ സി​​​​​ബി​​​​​എ​​​​​സ്ഇ, ഐ​​​​​സി​​​​​എ​​​​​സ്ഇ, കേ​​​​​ന്ദ്രീ​​​​​യ വി​​​​​ദ്യാ​​​​​ല​​​​​യ, ന​​​​​വോ​​​​​ദ​​​​​യ സ്‌​​​​​കൂ​​​​​ളു​​​​​ക​​​​​ളി​​​​​ലെ വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​ക​​​​​ളാ​​​​​ണു മീ​​​​​റ്റി​​​​​ല്‍ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ക. 1725 സ്‌​​​​​കൂ​​​​​ളു​​​​​ക​​​​​ളി​​​​​ല്‍നി​​​​​ന്നാ​​​​​യി 1600 കാ​​​​​യി​​​​​ക​​​​​പ്ര​​​​​തി​​​​​ഭ​​​​​ക​​​​​ള്‍ മാ​​​​​റ്റു​​​​​ര​​​​​യ്ക്കും. 56 ഇ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ല്‍ അ​​​​​ണ്ട​​​​​ര്‍ 19, അ​​​​​ണ്ട​​​​​ര്‍ 11, അ​​​​​ണ്ട​​​​​ര്‍ 14 വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ള്‍. വി​​​​​ജ​​​​​യി​​​​​ക​​​​​ള്‍​ക്ക് സം​​​​​സ്ഥാ​​​​​ന സ്‌​​​​​പോ​​​​​ര്‍​ട്‌​​​​​സ് കൗ​​​​​ണ്‍​സി​​​​​ലി​​​​​ന്‍റെ സ​​​​​ര്‍​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് ല​​​​​ഭി​​​​​ക്കും.


31ന് ​​​​​ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് മൂ​​​​​ന്നി​​​​​ന് ന​​​​ട​​​​ക്കു​​​​ന്ന സ​​​​​മാ​​​​​പ​​​​​ന​​​​സ​​​​​മ്മേ​​​​​ള​​​​​നം മേ​​​​​യ​​​​​ര്‍ എം. ​​​​​അ​​​​​നി​​​​​ല്‍​കു​​​​​മാ​​​​​ര്‍ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യും. ബെ​​​​​ന്നി ബെ​​​​​ഹ​​​​​നാ​​​​​ന്‍ എം​​​​​പി മു​​​​​ഖ്യാ​​​​​തി​​​​​ഥി​​​​​യാ​​​​​കും. ഇ​​​​​ന്ത്യ​​​​​ന്‍ കോ​​​​​സ്റ്റ് ഗാ​​​​​ര്‍​ഡ് ഡെ​​​​​പ്യൂ​​​​​ട്ടി ഇ​​​​​ന്‍​സ്‌​​​​​പെ​​​​​ക്‌ടര്‍ ജ​​​​​ന​​​​​റ​​​​​ല്‍ എ​​​​​ന്‍. ര​​​​​വി സ​​​​​മ്മാ​​​​​ന​​​​​ദാ​​​​​നം നി​​​​​ര്‍​വ​​​​​ഹി​​​​​ക്കും.

പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ല്‍ സം​​​​​സ്ഥാ​​​​​ന സ്‌​​​​​പോ​​​​​ര്‍​ട്‌​​​​​സ് കൗ​​​​​ണ്‍​സി​​​​​ല്‍ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് യു. ​​​​​അ​​​​​ഷ്​​​​​റ​​​​​ഫ് അ​​​​​ലി, നാ​​​​​ഷ​​​​ണ​​​​​ല്‍ കൗ​​​​​ണ്‍​സി​​​​​ല്‍ ഓ​​​​​ഫ് സി​​​​​ബി​​​​​എ​​​​​സ്ഇ സ്‌​​​​​കൂ​​​​​ള്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ല്‍ ഡോ. ​​​​​ഇ​​​​​ന്ദി​​​​​ര രാ​​​​​ജ​​​​​ന്‍ എ​​​​​ന്നി​​​​​വ​​​​​ര്‍ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.