ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് എൻ. പ്രശാന്ത്
Saturday, December 21, 2024 2:28 AM IST
തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കും അഡീഷണൽ ചീഫ് സെക്രട്ടറിക്കും അടക്കം വക്കീൽ നോട്ടീസ് അയച്ച് അസാധാരണ നടപടിയുമായി സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത്.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക്, സസ്പെൻഷനിലുള്ള മുൻ ഉന്നത ഡയറക്ടർ കെ ഗോപാലകൃഷ്ണൻ എന്നിവർക്കും ഒരു പത്രത്തിനുമാണ് നോട്ടീസ് അയച്ചത്.
ഉന്നതിയിലെ ഫയലുകൾ കാണാതായതുമായി ബന്ധപ്പെട്ട് താൻ നൽകിയ പരാതിയിൽ നടപടി എടുക്കാത്തതിന് ചീഫ് സെക്രട്ടറി പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം.
തനിക്കെതിരെ വ്യാജരേഖ നിർമിച്ചെന്നത് അടക്കം ആരോപിച്ചാണ് ജയതിലകിനും ഗോപാലകൃഷ്ണനും നോട്ടീസ്. ഉന്നതിയിലെ സിഇഒ പദവി ഒഴിഞ്ഞ ശേഷം പ്രശാന്ത് ഫയലുകൾ കൈമാറിയില്ലെന്ന് ചൂണ്ടിക്കാട്ടി കെ. ഗോപാലകൃഷ്ണന്റെ രണ്ട് കത്തുകൾ പുറത്ത് വന്നിരുന്നു. രണ്ടു കത്തുകളും ഗോപാലകൃഷ്ണനും ജയതിലകും ചേർന്ന് വ്യാജമായി തയാറാക്കിയത് ആണെന്നാണ് പ്രശാന്തിന്റെ ആരോപണം.