കാർ മറിഞ്ഞ് ശബരിമല തീർഥാടകൻ മരിച്ചു
Saturday, December 21, 2024 12:47 AM IST
ശബരിമല: ദർശനം കഴിഞ്ഞു മടങ്ങിയ തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കുഴിയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു.
ചങ്ങനാശേരി പനച്ചിക്കാവ് കൊച്ചുമേച്ചേരിയിൽ ബാബുവാണ് (65) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൾ അരുഷി (ഒന്പത്), ശശി, അർജുൻ, ഡ്രൈവർ ശരത് (42) എന്നിവരെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് അട്ടത്തോടിനും ചാലക്കയത്തിനുമിടയിൽ പൊന്നാമ്പാറയിലായിരുന്നു അപകടം. ദീർഘകാലം ഒമാനിൽ സംഗീതാധ്യാപകനായിരുന്ന ബാബു നാട്ടിൽ മടങ്ങിയെത്തി സംഗീതം പഠിപ്പിച്ചുവരികയായിരുന്നു. ഭാര്യ: ഗീത. മകൾ: അരുഷി.