മദ്യനയം: ചർച്ചകൾ അന്തിമഘട്ടത്തിലെന്ന് മന്ത്രി എം.ബി. രാജേഷ്
Friday, December 20, 2024 2:16 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തിൽ ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും പുതിയ മദ്യനയം ഉടൻ പ്രഖ്യാപിക്കുമെന്നും എക്സൈസ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. കരട് മദ്യനയത്തിൽമേലുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.