വയനാട് ദുരന്തം: ടൗണ്‍ഷിപ്പിൽ ഉൾപ്പെടുത്തേണ്ടവരുടെ പട്ടിക പ്രസിദ്ധീകരിക്കും
Saturday, December 21, 2024 2:28 AM IST
തിരുവനന്തപുരം: വയനാട് ദുരന്തത്തെ തുടർന്ന് പുനരധിവാസം ആവശ്യമായ ടൗണ്‍ഷിപ്പിൽ ഉൾപ്പെടുത്തേണ്ട ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടിക പ്രസിദ്ധീകരിക്കുമെന്നു മന്ത്രി കെ. രാജൻ.
ഇതിൽ ആക്ഷേപം കേൾക്കാൻ 15 ദിവസത്തെ സാവകാശം നൽകും. 388 ഗുണഭോക്താക്കളുടെ ആദ്യഘട്ടപട്ടികയാകും ആദ്യം പ്രസിദ്ധീകരിക്കുക.