മുനമ്പം ഭൂപ്രശ്നം മതസ്പര്‍ധ വളര്‍ത്തുന്ന വിഷയമാക്കരുത്: ഡോ. കളത്തിപ്പറമ്പില്‍
Saturday, December 21, 2024 12:47 AM IST
കൊച്ചി: മുനമ്പത്തെ ഭൂമിത്തര്‍ക്കം മതസ്പര്‍ധ വളര്‍ത്തുന്ന വിഷയമാക്കരുതെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍.
നീതിപൂർവകവും സമാധാനപരവുമായ പ്രശ്നപരിഹാരമുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. മുനമ്പത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടണം.
സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന് അവരുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഈ ഘട്ടത്തില്‍ അതിനുപുറത്തൊരു പ്രശ്നപരിഹാര ശ്രമത്തിനു പ്രസക്തിയില്ല. കമ്മീഷന്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കുകയാണു വേണ്ടത്. മുനമ്പം ജനതയ്ക്ക് നീതി ലഭിക്കുംവരെ അവരോടൊപ്പം താനുണ്ടാകുമെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.