എം.കെ. ഹരികുമാറിന് ശിവഗിരി മഠം പുരസ്കാരം
Saturday, December 21, 2024 2:28 AM IST
ശിവഗിരി: ഡോ.എം.കെ. ഹരികുമാർ എഴുതിയ ‘ശ്രീനാരായണായ’ എന്ന നോവലിനു ശിവഗിരി മഠത്തിന്റെ പുരസ്കാരം.
29നു രാവിലെ പത്തിനു ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ചേരുന്ന സമ്മേളനത്തിൽ പുരസ്കാരം നൽകി ആദരിക്കുമെന്നു മഠം ഭാരവാഹികൾ അറിയിച്ചു. ഗുരുദർശനത്തെക്കുറിച്ച് ഹരികുമാർ എഴുതിയ നിരവധി ലേഖനങ്ങളും പ്രഭാഷണങ്ങളും കൂടി പരിഗണിച്ചാണ് പുരസ്കാരം.
ഗുരുദേവദർശനങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തുകയും ഗുരുവിനെക്കുറിച്ച് ഒരു ഡസനിലേറെ കൃതികൾ രചിക്കുകയും ചെയ്ത ഡോ. ഗീതാസുരാജിനെ 29ന് ഉച്ചകഴിഞ്ഞ് രണ്ടിനു ചേരുന്ന സമ്മേളനത്തിൽ സമഗ്രസംഭാവനാപുരസ്കാരം നൽകി ആദരിക്കും.