സാഹിത്യകാരന്മാര് രചനകളിലൂടെ മനുഷ്യരെ മെച്ചപ്പെടുത്തണം: മാര്‍ ജോസഫ് പാംപ്ലാനി
Saturday, December 21, 2024 2:28 AM IST
കൊച്ചി: കലാകാരന്മാരും സാഹിത്യകാരും അവരുടെ രചനകളിലൂടെ മനുഷ്യരെ മെച്ചപ്പെടുത്തുകയാണു വേണ്ടതെന്ന് കെസിബിസി മീഡിയ കമ്മീഷന് ചെയര്മാന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. കെസിബിസി മീഡിയ കമ്മീഷന്റെ 33ാമത് മാധ്യമ അവാര്‍ഡ് വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യനെ ദുഷിപ്പിക്കുന്നതിനായി കലയെ ഉപയോഗിക്കരുതെന്നും ആളുകളെ പ്രചോദിപ്പിക്കുന്നതിനും സമൂഹത്തിന്റെ ഉന്നമനത്തിനും വേണ്ടിയായിരിക്കണം ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേംബ്രിഡ്ജ് മേയര്‍ ബൈജു തിട്ടാല അധ്യക്ഷത വഹിച്ചു. കെസിബിസി മീഡിയ കമ്മീഷന് സെക്രട്ടറി ഫാ. ഏബ്രഹാം ഇരിമ്പിനിക്കല്‍, ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി. ടി.ജെ. വിനോദ് എംഎല്‍എ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവിധ മേഖലകളില്‍ മികവ് തെളിയിച്ച എട്ടു പേര്‍ക്കാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. കെസിബിസി സാഹിത്യ അവാര്‍ഡ് -ജോണി മിറാന്‍ഡ, ദാര്‍ശനിക വൈജ്ഞാനിക അവാര്‍ഡ് -ഡോ. സീമ ജെറോം, മാധ്യമ അവാര്‍ഡ് -സിജോ പൈനാടത്ത്, യുവ പ്രതിഭാ പുരസ്കാരം -ജിലുമോള്‍, ഗുരുപൂജ പുരസ്കാരം- ചാക്കോ കോലോത്തുമണ്ണില്‍, (ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ), സിബി ചങ്ങനാശേരി, (ചിത്രകാരന്), ഫാ. ജോഷ്വാ കന്നിലേത്ത്, (ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍), ഫാ. ആന്റണി ഉരുളിയാനിക്കല്‍ (ക്രൈസ്തവ സംഗീതം) എന്നിവര്‍ ഏറ്റുവാങ്ങി.