കൊ​​​​ച്ചി: മ​​​​ഹാ​​​​ത്മ അ​​​​യ്യ​​​​ങ്കാ​​​​ളി​​​​യു​​​​ടെ ജീ​​​​വ​​​ച​​​​രി​​​​ത്രം സി​​​​നി​​​​മ​​​​യാ​​​​കു​​​​ന്നു. ‘ക​​​​തി​​​​ര​​​​വ​​​​ന്‍’ എ​​​​ന്നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ചി​​​​ത്ര​​​ത്തി​​​ന്‍റെ സം​​​​വി​​​​ധാ​​​​യ​​​ക​​​ൻ പ്രീ​​​​മി​​​​യ​​​​സ് അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ ഗ്ലോ​​​​ബ​​​​ല്‍ അ​​​​ച്ചീ​​​​വ്‌​​​​മെ​​​​ന്‍റ് അ​​​​വാ​​​​ര്‍​ഡ് ജേ​​​​താ​​​​വാ​​​​യ അ​​​​രു​​​​ണ്‍ രാ​​​​ജാ​​​​ണ്.

ചി​​​​ത്ര​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​​ഘ​​​​ട്ട പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​യ​​​​താ​​​​യും ജ​​​​നു​​​​വ​​​​രി​​​​യി​​​​ല്‍ ഷൂ​​​​ട്ടിം​​​​ഗ് ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നും അ​​​​രു​​​​ണ്‍​രാ​​​​ജ് പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു.


ജ​​​​ഗ​​​​ത​​​​മ്പി കൃ​​​​ഷ്ണ നി​​​​ര്‍​മാ​​​​ണം ചെ​​​​യ്യു​​​​ന്ന ചി​​​​ത്രം താ​​​​ര പ്രൊ​​​​ഡ​​​​ക്‌‌​​​ഷ​​​​ന്‍​സാ​​​​ണു തി​​​യ​​​​റ്റ​​​​റി​​​​ല്‍ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ഥ, തി​​​​ര​​​​ക്ക​​​​ഥ, സം​​​​ഭാ​​​​ഷ​​​​ണം പ്ര​​​​ദീ​​​​പ് കെ. ​​​​താ​​​​മ​​​​ര​​​​ക്കു​​​​ളം.