നടുറോഡിലെ പരിപാടികൾ: ഹര്‍ജികള്‍ ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കും
Saturday, December 21, 2024 12:47 AM IST
കൊച്ചി: ഗതാഗതം തടസപ്പെടുത്തി പാര്‍ട്ടി പരിപാടികള്‍ സംഘടിപ്പിച്ചതു ചോദ്യം ചെയ്തു സമർപ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റി.
വഞ്ചിയൂരില്‍ സമ്മേളനം നടത്തിയതുമായി ബന്ധപ്പെട്ടു നല്കിയ ഹര്‍ജി, മറ്റു സമരങ്ങളുംകൂടി ചേര്‍ത്ത് ഭേദഗതി വരുത്തി ഹര്‍ജിക്കാരനായ മരട് സ്വദേശി എന്‍. പ്രകാശ് സമര്‍പ്പിക്കുകയായിരുന്നു. ഇതാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പരിഗണിച്ചു മാറ്റിയത്.
വഞ്ചിയൂരിനു പുറമെ, ജോയിന്റ് കൗണ്‍സില്‍ നടത്തിയ സെക്രട്ടേറിയറ്റ് സമരവും കൊച്ചി കോര്‍പറേഷനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സമരങ്ങളും കൂടി ചേര്‍ത്താണു ഹർജി ഭേദഗതി ചെയ്ത് സമര്‍പ്പിച്ചിരിക്കുന്നത്.