ദ്വിദിന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ജനുവരിയിൽ
Saturday, December 21, 2024 12:47 AM IST
തൃശൂർ: കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിൽ ഉന്നതവിദ്യാഭ്യാസ വകുപ്പും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ജനുവരി 14, 15 തീയതികളിൽ നടക്കുമെന്നു മന്ത്രി ഡോ. ആര്. ബിന്ദു പത്രസമ്മേളനത്തിൽ പറഞ്ഞു.
ഷേപ്പിംഗ് കേരളാസ് ഫ്യൂച്ചര്‍: ഇന്റര്‍നാഷണല്‍ കോൺക്ലേവ് ഓൺ നെക്സ്റ്റ് ജെന്‍ ഹയര്‍ എഡ്യുക്കേഷന്‍ എന്ന പേരിൽ നടക്കുന്ന കോൺക്ലേവിന്റെ ലോഗോ പ്രകാശനം മന്ത്രി നിർവഹിച്ചു.
തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ് അപ്ലൈഡ് ആര്‍ട്സ് വകുപ്പ് അധ്യക്ഷൻ അന്‍സാര്‍ മംഗലത്തോപ്പ് ആണു ലോഗോ ഡിസൈൻ ചെയ്തത്. കോൺക്ലേവില്‍ പങ്കെടുക്കാൻ https://keralahighereducation.com വെബ്സൈറ്റ് സന്ദര്‍ശിച്ച് പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ചെയ്യണം.