ക​​​ണ്ണൂ​​​ര്‍: മു​​​ൻ എ​​​ഡി​​​എം ന​​​വീ​​​ൻ ബാ​​​ബു​​​വി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ലെ ഫോ​​​ണ്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള തെ​​​ളി​​​വു​​​ക​​​ള്‍ സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​വീ​​​ൻ ബാ​​​ബു​​​വി​​​ന്‍റെ ഭാ​​​ര്യ കെ. ​​​മ​​​ഞ്ജു​​​ഷ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ 26ന് ​​​വി​​​ധി പ​​​റ​​​യും.

ഇ​​​ന്ന​​​ലെ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ച ക​​​ണ്ണൂ​​​ർ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​ട്ട് കോ​​​ട​​​തി വി​​​ധി പ​​​റ​​​യാ​​​ൻ 26ലേ​​​ക്ക് മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​പി.​​​ ദി​​​വ്യ, ക​​​ണ്ണൂ​​​ര്‍ ക​​​ള​​​ക്ട​​​ര്‍ അ​​​രു​​​ണ്‍ കെ.​​​ വി​​​ജ​​​യ​​​ന്‍, പെ​​​ട്രോ​​​ള്‍ പ​​​മ്പി​​​ന് അ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യ ടി.​​​വി. പ്ര​​​ശാ​​​ന്ത് എ​​​ന്നി​​​വ​​​രു​​​ടെ ഒ​​​ക്ടോ​​​ബ​​​ര്‍ ഒ​​​ന്നു​​​മു​​​ത​​​ല്‍ 15 വ​​​രെ​​​യു​​​ള്ള മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ വി​​​ളി​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍, ഫോ​​​ണി​​​ന്‍റെ ട​​​വ​​​ര്‍ ലൊ​​​ക്കേ​​​ഷ​​​നു​​​ക​​​ൾ, ക​​​ണ്ണൂ​​​ർ ക​​​ള​​​ക്ട​​​റേ​​​റ്റ്, റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ പ​​​രി​​​സ​​​രം, ക്വാ​​​ർ​​​ട്ടേ​​​ഴ്സ് പ​​​രി​​​സ​​​രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ സൂ​​​ക്ഷി​​​ച്ചു​​​വ​​​യ്ക്കാ​​​ൻ കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് കാ​​​ണി​​​ച്ചാ​​​യി​​​രു​​​ന്നു കെ. ​​​മ​​​ഞ്ജു​​​ഷ ഹ​​​ർ​​​ജി സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.