യാത്രക്കാരില്ല: ശബരിമല സ്പെഷലുകൾ റദ്ദാക്കി
Sunday, December 22, 2024 1:15 AM IST
കൊല്ലം: മതിയായ യാത്രക്കാർ ഇല്ലാത്തതിനാൽ റെയിൽവേ ജനുവരിയിൽ സർവീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ശബരിമല സ്പെഷൽ ട്രെയിനുകളിൽ ചിലത് റദ്ദാക്കി. നിലവിൽ 12 സർവീസുകളാണ് റദ്ദാക്കിയതായി അറിയിപ്പ് വന്നിട്ടുള്ളത്.
മൗല അലി - കോട്ടയം - മൗല അലി, മൗല അലി - കൊല്ലം- മൗല അലി, കച്ച്ഗുഡ - കോട്ടയം - കച്ച്ഗുഡ, ഹൈദരാബാദ് - കോട്ടയം, കോട്ടയം - സെക്കന്തരാബാദ്, നരാസ്പുർ - കൊല്ലം - നരാസ്പുർ എന്നീ സ്പെഷൽ ട്രെയിനുകളാണ് റദ്ദ് ചെയ്തത്.
ചെന്നൈ- കൊല്ലം റൂട്ടിൽ സർവീസ് നടത്തിയ സൂപ്പർ ഫാസ്റ്റ് ശബരിമല സ്പെഷൽ ട്രെയിനുകളിൽ അടക്കം ഇക്കുറി യാത്രക്കാരുടെ എണ്ണം വളരെ കുറവായിരുന്നു.